KERALA

പൂവ്വാർ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പൂവ്വാർ കെ.എസ്.ആർ.ടി.സി യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ ബി. സുരേന്ദ്രനെ കൃത്യ വിലോപത്തിന്റെ പേരിൽ സിഎംഡി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇയാൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ ഓഫീസിൽ ഇരിക്കുന്നത് വിജലൻസ് വിഭാ​ഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മദ്യപിച്ച് ഡ്യൂട്ടി നിർവ്വഹിക്കുകയോ, മദ്യപിച്ച് കൊണ്ട് ഡിപ്പോയിലോ, ഡിപ്പോ പരിസരത്തോ പ്രവേശിക്കാൻ പാടില്ലെന്ന കോർപ്പറേഷന്റെ ഉത്തരവുകൾക്ക് എതിരെ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടിയെന്ന് സിഎംഡിയുടെ ഓഫീസ് അറിയിച്ചു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close