Movies

പൃഥ്വിരാജ് നായകനായ ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ‘കോള്‍ഡ് കേസ്’: ജൂണ്‍ 30ന് ആമസോണ്‍ പ്രൈം വീഡിയോയിൽ

പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ കോള്‍ഡ് കേസ് ജൂണ്‍ 30ന് ആമസോണ്‍ പ്രൈം വീഡിയോയില്‍. ശ്രീനാഥ് വി. നാഥിന്റെ തിരക്കഥയില്‍ തനു ബാലക്ക് സംവിധാനം ചെയ്യുന്ന 'കോള്‍ഡ് കേസി'ല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി.സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. നേരത്തെ 'മുംബൈ പൊലീസ്', 'മെമ്മറീസ്' എന്നീ സിനിമകളില്‍ പൊലീസ് കഥാപാത്രത്തില്‍ തിളങ്ങിയ പൃഥ്വി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

‘അരുവി’ ഫെയിം അദിതി ബാലനാണ് നായിക. ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം. അജയന്‍ ചാലിശ്ശേരി- കലാസംവിധാനം, ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.ആമസോണ്‍ പ്രൈം വീഡിയോയില്‍ ജൂണില്‍ റിലീസാകുന്ന സിനിമകളുടെയും സീരീസുകളുടെയും പട്ടിക അറിയിച്ചുകൊണ്ടുള്ള വീഡിയോയിലാണ് കോള്‍ഡ് കേസിന്റെ റിലീസ് ഡേറ്റും അറിയിച്ചിരിക്കുന്നത് .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close