Breaking NewsKERALATop News

പെട്ടിമുടിയില്‍ മരണം 30 ആയി;കണ്ടെത്താന്‍ ഇനി 40 പേര്‍!

മൂന്നാര്‍: കവളപ്പാറ ദുരന്തത്തിന്റെ വാര്‍ഷികത്തലേന്ന് ഇടുക്കി ജില്ലയെ നടുക്കി മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ കഴിഞ്ഞദിവസം ഉരുള്‍പൊട്ടിയ തോട്ടം തൊഴിലാളികളുടെ ലയങ്ങളില്‍ നിന്ന്‌ 4 മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം 30 ആയി. 40 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. 12 പേരെ രക്ഷപ്പെടുത്തി. കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍സിന്റെ പെട്ടിമുടിയിലെ ലയങ്ങളില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പേമാരിയും പ്രതികൂല കാലാവസ്ഥയും മൂലം ഇന്നലെ പുലര്‍ച്ചെയാണു വിവരം പുറംലോകമറിഞ്ഞത്. 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായി മണ്ണിനടിയിലായി. തൊഴിലാളികള്‍ രാജമലയിലെ വനംവകുപ്പ് ഓഫീസിലും നയമക്കാട് എസ്റ്റേറ്റിലും വിവരമറിയിച്ചെങ്കിലും പെരിയവെരെ പാലം തകര്‍ന്നതും പലയിടത്തും മണ്ണിടിഞ്ഞതും രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. സംഭവസ്ഥലത്തോടു ചേര്‍ന്നുള്ള പുഴയില്‍ ആളുകള്‍ ഒലിച്ചുപോയിരിക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നാണു 12 പേരെ രക്ഷപ്പെടുത്തിയത്.
പിന്നീടു നടന്ന തെരച്ചില്‍ ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍സ്വാമി (48), കണ്ണന്‍ (40), അണ്ണാദുെരെ ( 44), രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25), പനീര്‍ശെല്‍വം (50), ഗണേശന്‍ (40) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷപ്പെട്ടവരില്‍ ദീപന്‍ (25), ചിന്താലക്ഷ്മി (33), സരസ്വതി (52) എന്നിവരെ മൂന്നാറിലെ ടാറ്റാ ആശുപത്രിയിലും പളനിയമ്മ(50)യെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ലയങ്ങളിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണെങ്കിലും കനത്തമഴ തിരിച്ചടിയാണ്. ലയങ്ങള്‍ സ്ഥിതിചെയ്തിരുന്ന മലമുകളില്‍നിന്ന് ഒരു കിലോമീറ്ററോളം ദൂരത്തില്‍ കൂറ്റന്‍പാറകളും മണ്ണും ഇടിഞ്ഞുവീണു. മൂന്നാറിലെ മറ്റ് എസ്റ്റേറ്റുകളില്‍നിന്നു വിഭിന്നമായി, രാജമലയിലെ പെട്ടിമുടി ഡിവിഷന്‍ ഒറ്റപ്പെട്ട മേഖലയാണ്. ഇതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പ്രദേശത്തു നാലുദിവസമായി വൈദ്യുതിയില്ല. മൊെബെല്‍ ഫോണ്‍ ബന്ധം നിലച്ചിരുന്നു. രാത്രി പെയ്ത കനത്തമഴയില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതുമൂലം അടുത്ത എസ്റ്റേറ്റുകളില്‍ വിവരമറിയിക്കാന്‍ െവെകി. നേരം പുലര്‍ന്നതോടെയാണു നയമക്കാട് എസ്റ്റേറ്റിലെത്തി വിവരമറിയിച്ചത്. ഇതോടെ മൂന്നാറില്‍നിന്നു രക്ഷാപ്രവര്‍ത്തകരടക്കം രാജമലയിലെത്തി. ദുര്‍ഘടമായ നാല് കിലോമീറ്റര്‍ നടന്നാണു പലരും സംഭവസ്ഥലത്തെത്തിയത്.

Tags
Show More

Related Articles

Back to top button
Close