Breaking NewsKERALANEWS

പെട്ടിമുടി ഉരുള്‍പൊട്ടല്‍:എട്ട് കുടുംബങ്ങള്‍ക്കു ഞായറാഴ്ച ഭൂമി നല്‍കും

മൂന്നാര്‍ : പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ നിന്നു രക്ഷപ്പെട്ട 8 കുടുംബങ്ങള്‍ക്കു ഞായറാഴ്ച ഭൂമി നല്‍കും. കുറ്റിയാര്‍വാലിയില്‍ ആണ് ഇവര്‍ക്ക് ഭൂമി നല്‍കുക. കുറ്റിയാര്‍വാലിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.എം.മണി ഇവര്‍ക്ക് അനുവദിച്ച സ്ഥലത്തിന്റെ പട്ടയവും അനുബന്ധ രേഖകളും കൈമാറും.കലക്ടറുടെ നിര്‍ദേശപ്രകാരം പരിശോധന നടത്തിയ പ്രത്യേക സംഘമാണ് 8 പേരുടെ പട്ടിക തയാറാക്കിയത്. ഈ 8 കുടുംബങ്ങള്‍ക്കു വീടുകള്‍ നിര്‍മിക്കാന്‍ കണ്ണന്‍ ദേവന്‍ കമ്പനി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. 5 സെന്റ് ഭൂമി വീതമാണ് ഇവര്‍ക്ക് നല്‍കുക.ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് 4 പേരെയാണ് ഇവരെ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close