KERALA
പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇനി 20 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്നാണ് കണക്ക്. പെട്ടിമുടിയില്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഫയര്‍ഫോഴും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. ഇനി കണ്ടെത്താനുള്ളവരിലേറെയും കുട്ടികളാണ്. ദുരന്തം നടന്ന് അഞ്ച് ദിവസം ആയത് കൊണ്ട് തന്നെ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. കനത്ത മഴയും വെള്ളക്കെട്ടും വലിയ പാറക്കൂട്ടങ്ങളും തിരച്ചില്‍ ദുഷ്കരമാക്കുന്നുണ്ട്.