KERALANEWS

പെട്ടിമുടി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം ഇന്ന്

ഇടുക്കി:പെട്ടിമുടി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇന്ന് വിതരണം ചെയ്യും. അഞ്ചു ലക്ഷം രൂപയാണ് നല്‍കുക. പെട്ടിമുടി ദുരന്തം കഴിഞ്ഞു 4 മാസത്തിനു ശേഷമാണു സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറുന്നത്. അപകടത്തില്‍ മരിച്ച 44 പേരുടെ അനന്തരാവകശികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം ലഭിക്കുക. മന്ത്രി എംഎം മണി 5 ലക്ഷം രൂപ കൈമാറും.
കരിപ്പൂര്‍ വിമനാപകടത്തില്‍പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും മൂന്നാറിലെ തൊഴിലാളികള്‍ക്ക് 5 ലക്ഷം രൂപയും നല്‍കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിക്കും.

ദുരന്തത്തില്‍ മരിച്ച മറ്റ് 26 പേരുടെ അനന്തരാവകാശികള്‍ക്കും വൈകാതെ സഹായധനം നല്‍കും. എട്ട് കുടുംബങ്ങള്‍ പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചിരുന്നു. ഇവര്‍ക്കായി മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് കണ്ണന്‍ദേവന്‍ കമ്പനി നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. വീടുകള്‍ ഈ മാസം അവസാനത്തോടെ കൈമാറാനാകുമെന്നാണ് പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close