INDIANEWS

പെട്രോള്‍ വിലയ്ക്കിപ്പോള്‍ ഡീസലും

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ 18-ാം ദിവസവും പെട്രോളിന് വിലയുയര്‍ന്നു തന്നെ. പെട്രോള്‍ ഡിസല്‍ വില രണ്ടു വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കലാണ് ഇപ്പോള്‍ ഉള്ളത്. 82 ദിവസങ്ങള്‍ക്കു ശേഷം ജൂണ്‍ ഏഴിനാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വില വര്‍ധനവ് ആരംഭിച്ചത്. ജൂണ്‍ ഏഴിനു ശേഷം തുടര്‍ച്ചയായ 18-ാം ദിവസമാണ് ഡീസലിനു വില ഉയര്‍ത്തുന്നത്. ഇക്കാലയളവില്‍ 10 രൂപ 49 പൈസയാണ് വര്‍ധിച്ചിട്ടുള്ളത്്.
ഡല്‍ഹിയില്‍ ഡീസലിനു ലിറ്ററിനു 48 പൈസ വര്‍ധിച്ച ശേഷം 79.88 രൂപയാണ് വില. പെട്രോള്‍ ലിറ്ററിനു വില 79.76 രൂപയായി ഉയര്‍ന്നിട്ടുണ്ട്. രാജ്യാന്തര എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ലിറ്ററിനു 80 രൂപ വരെയാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
അന്തരാഷ്ട്ര തലത്തില്‍ എണ്ണക്കമ്പനികള്‍ 2% വില ഉയര്‍ത്തിയിരുന്നു. ആഗോള എണ്ണവില വളരെ കുറവായിരുന്ന സാഹചര്യത്തില്‍ എണ്ണെക്കെര്‍പ്പെടുത്തിയ അതേ നികുതി തന്നെയാണ് സര്‍ക്കാര്‍ വില വര്‍ധനവിന്റെ കാലത്തും ഈടാക്കുന്നത്. അതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്.
ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പെട്രോള്‍ വിലവര്‍ധനയെ കുറിച്ച് പ്രതികരിച്ചത് അന്യായവും വിവേകശൂന്യവുമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ്.
പകര്‍ച്ച വ്യാധിമൂലം കഷ്ടത്തിലായിരുന്ന ജനങ്ങള്‍ക്കുമേല്‍ മോഡി സര്‍ക്കാര്‍ കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും വില വര്‍ധനവിനെതിരെ സര്‍ക്കാര്‍ നടപടികളെടുത്തില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതിയെ ഇതു പരിതാപകരമാക്കുമെന്നും അവര്‍ പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടികളെല്ലാം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close