KERALANEWSTrending

പെട്രോൾ ടാങ്കർ പുല്ലുപോലെ ഓടിച്ച് പമ്പിലെത്തിക്കും; സമൂഹ മാധ്യമങ്ങളിൽ താരമായി 22 കാരി ഡെലീഷ

കൊച്ചി: ടാങ്കർലോറി ഓടിക്കുന്ന 22 കാരി ഡെലീഷ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു. കൊച്ചി റിഫൈനറിയിൽ നിന്ന് പെട്രോൾ നിറച്ച ടാങ്കർ ലോറി ചാവക്കാട് പെട്രോൾ പമ്പിലേയ്ക്കാണ് ഡെലീഷ ഓടിക്കുന്നത്. ഡെലീഷ ഓടിക്കുന്ന ടാങ്കർ ലോറിക്ക് പൊലീസ് കൈകാണിച്ചതോടെയാണ് ഈ മിടുക്കിയെ കുറിച്ച് പുറംലോകം അറിഞ്ഞത്.

കൊച്ചി റിഫൈനറിയിൽ നിന്ന് പെട്രോൾ നിറച്ച ടാങ്കറുമായി ടാങ്കർ ലോറി ഓടിച്ച് ചാവക്കാട് പെട്രോൾ പമ്പിലേയ്ക്ക് പോവുന്ന ടാങ്കറിന് വാരാപ്പുഴയിൽ വച്ച് പോലിസ് കൈകാണിച്ചു. രേഖകളുമായി വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന പെൺകുട്ടിയെ കണ്ട് പൊലീസ് ആദ്യം അമ്പരന്നു. ഇതാണ് ഡെലീഷ എന്ന 22കാരി. ത്യശ്ശൂരാണ് സ്വദേശം പിജി വിദ്യാർത്ഥിനിയായ മൂന്ന് പെൺമക്കളുള്ള ഡേവിസിന്റ രണ്ടാമത്തെ മകൾ. 22-ാം വയസിൽ 2 വീലർ 4 വീലർ ഹെവി ഫയർ ആന്റ് സേഫ്റ്റി സർട്ടിഫിക്കറ്റെല്ലാം സ്വന്തം.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ കിടന്ന അപ്പന്റ പഴയ അമ്പാസിഡർ ടാക്‌സിയിൽ കിടന്ന് കൈതെളിഞ്ഞു. അപ്പന് പ്രായമായ തോടെ കൂട്ടായി കിളിയായി പോകാൻ തുടങ്ങി അങ്ങനെ കൈതെളിഞ്ഞു. ഇപ്പോൾ കാലി വണ്ടി കൊച്ചിക്ക് അപ്പൻ ഓടിക്കും, തിരികെ റിഫൈനറിയിൽ നിന്ന് നിറ വണ്ടിയുമായി ഡെലീഷ ചാവക്കാട് പൊന്നാനി ഭാഗത്തേയ്ക്ക് ഡെലീഷ വാഹനമോടിക്കും. പഠിച്ച് നല്ലൊരു ജോലി നേടണം… ചേച്ചിയെ കെട്ടിക്കണം….അപ്പനേയും അമ്മയേയും അനിയത്തിയേയും നോക്കണം ഇത്രയൊക്കെ ഉള്ളൂ ഡെലീഷയുടെ സ്വപ്നങ്ങൾ..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close