NEWSSocial MediaviralWOMENWORLD

പെണ്ണൊഴുക്കിനെ കുറിച്ച് അന്ധ വിശ്വാസങ്ങൾക്കപ്പുറം അവബോധം പരത്താം; 28 ദിവസത്തെ ആർത്തവചക്രത്തെ കുറിക്കുന്ന ഇന്ന് ലോക ആർത്തവ ശുചിത്വ ദിനം; ട്രെൻഡ് ആയി റെഡ് ഡോട്ട് ചലഞ്ച്

അയിത്തത്തിനും അശുദ്ധിക്കും അപ്പുറം പേന ശരീരത്തിൽ സംഭവിക്കുന്ന ഒരു സാധാരണ പ്രക്രിയയാണ് ആർത്തവം എന്ന അവബോധം പരത്താൻ ഒരു ആർത്തവ ശുചിത്വ ദിനം കൂടി. ഭൂരിപക്ഷത്തിനും അസ്വസ്ഥതയുടെയും അശുദ്ധിയുടെയും കഥകൾ മാത്രം പറയാനുള്ള ആ ഏഴോളം ദിവസങ്ങളിൽ പാലിക്കപ്പെടേണ്ട ഏറ്റവും അടിസ്ഥാനമായത് മുതലുള്ള കാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്നതാണ് ആർത്തവ ശുചിത്വ ദിനത്തിന്റെ ലക്ഷ്യം. പോസ്റ്റ് ഫോർ ചേഞ്ച് സ്ഥാപക ദീപ ഖോസ്ല ആണ് ഇത്തവണത്തെ ട്രെൻഡ് ആയ #RedDotChallenge ന് തുടക്കമിട്ടത്.

2013ൽ ജർമ്മനിയിലെ സർക്കാരിതര സംഘടനയായ വാഷ് യുണൈറ്റഡ് ആണ് ഈ ദിനം ആചരിക്കാൻ തുടക്കമിടുന്നത്. 2014ലെ ആദ്യാചാരണം മുതൽ ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഈ ദിനം ആർത്തവ ശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവയാണ് ലക്ഷ്യം വക്കുന്നത്. ആർത്തവ ശുചിത്വ ദിനത്തിന് പ്രധാനമായും രണ്ട് ദൗത്യങ്ങളുണ്ട്. ആദ്യത്തേത് ആർത്തവചക്രത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സാമൂഹിക മാനദണ്ഡങ്ങൾ മാറ്റുകയും ചെയ്യുക എന്നതാണ്. രണ്ടാമത്, ആർത്തവ ആരോഗ്യം, ശുചിത്വം എന്നിവയ്ക്കായി അവരുടെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിന് തീരുമാനമെടുക്കുന്നവരിൽ സമ്മർദ്ദം ചെലുത്തുക എന്നതും.

ഇത്തവണ വൈറലായ റെഡ് ഡോട്ട് ചലഞ്ചിന് തുടക്കമിട്ടത് മെയ് 25നാണ്. ദീപയ്ക്ക് പിന്നാലെ ജെന്നിഫർ വിഗ്നെറ്, അങ്കിത ബൻസാൽ, സാധിക വേണുഗോപാൽ തുടങ്ങി നിരവധി പേർ ഏറ്റെടുത്ത ട്രെൻഡ് വളരെ പെട്ടെന്ന് വൈറലായി.

സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ചലഞ്ച് ഏറ്റെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close