Breaking NewsKERALANEWS

പെണ്‍കുട്ടികള്‍ക്കു നേരെയുള്ള യുപി മോഡല്‍ അതിക്രമം കണ്ണൂരിലും

കണ്ണൂര്‍: യുപി മോഡല്‍ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഢനം കണ്ണൂരിലും. തളിപ്പറമ്പില്‍ പാല്‍ വാങ്ങാന്‍ റോഡരികില്‍ കാത്തുനിന്ന 13 വയസുകാരിയെ കടന്നു പിടിച്ച് ലൈംഗികാതിക്രമത്തിന് വിധേയനാക്കാന്‍ ശ്രമിച്ച യുവാവിനായി പോലീസ് തിരച്ചില്‍. റോഡരികില്‍ പാല്‍ വരുന്നതും കാത്തുനിന്ന പെണ്‍കുട്ടിയെയാണ് സ്‌കൂട്ടറിലെത്തിയ യുവാവ് കടന്നുപിടിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുമ്പോഴെക്കും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

തളിപ്പറമ്പ് എസ്‌ഐ പിസി സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിക്കുന്ന യുവാവിന്റെ ചിത്രം കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഓടിച്ചത് ഹീറോ ഹോണ്ട ഫോര്‍ ജി സ്‌കൂട്ടറാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. തളിപ്പറമ്പില്‍ ഇത്തരത്തില്‍ 3500 പേര്‍ ഈ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഇവരുടെ ലിസ്റ്റ് പോലീസ് ശേഖരിച്ചിട്ടുണ്ട്. കട്ടിക്കണ്ണട ധരിച്ചയാളാണ് തന്നെ കയറിപ്പിടിച്ചതെന്ന് കുട്ടി പോലിസിന് മൊഴി നല്‍കിയതിനാല്‍ ശനിയാഴ്ച്ച മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കഴിഞ്ഞ 13നാണ് പാല്‍ വാങ്ങാന്‍ കടയിലേക്ക് പോകുകയായിരുന്ന 13 വയസുകാരിയായ പെണ്‍കുട്ടിയെ വഴി ചോദിച്ചെത്തിയ സ്‌കൂട്ടര്‍ യാത്രികന്‍ കയറിപ്പിടിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും യുവാവ് തൃച്ചംബരം ഭാഗത്തേക്ക് സ്‌കൂട്ടറുമായി രക്ഷപ്പെട്ടുപോവുകയായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close