
ലഖ്നോ: ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നു. ബലാത്സംഗത്തിന് പിന്നാലെ പ്രതിയെ തിരിച്ചറിയാതിരിക്കാനായി മുഖവും ശരീരവും ആസിഡ് ഒഴിച്ച് പൊളളിക്കുകയും ചെയ്തു. ഭഡോഹിയിലാണ് സംഭവം. പെണ്‍കുട്ടിയെ രണ്ട് ദിവസം മുന്‍പ് കാണാതായിരുന്നു.വീടിന് സമീപസ്ഥലത്ത് കന്നുകാലികളെ മേയ്ക്കാന്‍ കൊണ്ടുപോയപ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 17 കാരിയെ കാണാതായ വിവരം ഉടന്‍ തന്നെ വീട്ടുകാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു.ബുധനാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തെ നദിയില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വസ്ത്രം തിരിച്ചറിഞ്ഞാണ് ബന്ധുക്കള്‍ കുട്ടിയെ തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാനാണ് പ്രതികള്‍ മുഖത്തും ശരീരരത്തിലും ആസിഡ് ഒഴിച്ചത് എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് പ്രതിഷേധ പ്രകടനം നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ ജനം അനുവദിച്ചില്ല. ഏറെ സമയത്തിന് ശേഷം നാട്ടുകാരെ അനുനയിപ്പിച്ച ശേഷമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചത്.