
കോഴിക്കോട് : ദേശീയ , സംസ്ഥാന തലത്തില്‍ അവാര്‍ഡുകള്‍ ലഭിച്ച പൂമ്പാറ്റകളുടെ പള്ളിക്കൂടം എന്ന ഡോക്യൂമെന്ററിക്ക് ശേഷം
ബൈജുരാജ് ചേകവര്‍ രചനയും സംവിധാനവും നിര്‍വഹിച്ച വിരുന്നു കൃഷിയിലെ പെണ്‍പെരുമ എന്ന ഡോക്യൂമെന്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വെച്ച് പാര്‍വ്വതി തിരുവോത്ത് നിര്‍മ്മാതാവ് പി വി ജി ക്ക് നല്കി പ്രദര്‍ശനം നിര്‍വ്വഹിച്ചു . അക്വാപോണിക്സിനെ കേന്ദ്ര പ്രമേയമാക്കിയുള്ള ‘വിരുന്ന്’ കൃഷിയിലെ പെണ്‍പെരുമ നാഷണല്‍ ദൂരദര്ശന് വേണ്ടി നിര്‍മ്മിച്ചത് കെ ടി ശിവാനന്ദനാണ് .
അഴകപ്പന്‍ , സിദ്ധാര്‍ഥ ശിവ , ജഗന്ത് വി റാം , സഫ്ദര്‍ മെര്‍വ്വ , ഹേമ എസ് ചന്ദ്രേടത്ത് , രേഖ ടി , ഉമേഷ് വള്ളിക്കുന്ന് എന്നിവര്‍ പങ്കെടുത്തു . ചലച്ചിത്ര സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ബൈജുരാജ് ചേകവര്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ജോയിന്റ് സെക്രട്ടറിയാണ്.