AMERICA 2020NEWSWORLD

പെന്‍സില്‍വേനിയയിലും നൊവാഡയിലും ജോ ബൈഡന് ലീഡ്

വാഷിംഗ്ടണ്‍:അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡൻ വിജയത്തിലേക്ക്. പെന്‍സില്‍വേനിയയില്‍ ജയിച്ചാല്‍ ബൈഡന്‍ വൈറ്റ്ഹൗസിലെത്തും. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 5000 വോട്ടുകള്‍ക്ക് മുന്നിലാണ് നിലവില്‍ ബൈഡന്‍. പെന്‍സില്‍വാനിയയിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ബൈഡന്റെ ജയം ഉറപ്പാണ്. ജോര്‍ജിയയിലും ബൈഡന്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആയിരം വോട്ടിന്റെ ലീഡാണ് ബൈഡന്.

അതേസമയം ബൈഡൻ ജയിച്ച മിക്ക ഇടങ്ങളിലും തട്ടിപ്പ് നടന്നു എന്ന ആരോപണവുമായി ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രസിഡന്റ് നിരന്തരം കള്ളം പറയുന്നുവെന്ന് പറഞ്ഞ് ട്രംപിന്റെ വാർത്താ സമ്മേളനം പല അമേരിക്കൻ മാധ്യമങ്ങളും ഇടക്കുവെച്ച് അവസാനിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close