BIZNEWS

പെയ്‌മെന്റ് കമ്പനികള്‍ക്ക് ഇനി ഭാരത് ക്യൂആര്‍ കോഡ് സംവിധാനം നിര്‍ബന്ധം

ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണം ഇടപാടുകള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതിന്റെ ഭാഗമായി യുപിഐ അല്ലെങ്കില്‍ ഭാരത് ക്യൂആര്‍ കോഡ് സംവിധാനം മാത്രം ഉപയോഗിയ്ക്കാന്‍ എല്ലാ പെയ്‌മെന്റ് കമ്പനികള്‍ക്കും ആര്‍ബിഐ നിര്‍ദേശം. ഇനി പണം ഇടപാടുകള്‍ക്കായി പുതിയ ക്യൂആര്‍ കോഡുകള്‍ നിര്‍മിയ്ക്കാന്‍ പെയ്‌മെന്റ് കമ്പനികള്‍ക്കാകില്ല. ഫോണ്‍പേ, ഗൂഗിള്‍ പേ, മൊബിക്വിക്ക്, പേടിഎം തുടങ്ങിയ പെയ്‌മെന്റ് കമ്പനികള്‍ക്കും നിര്‍ദേശം ബാധകമായിരിക്കും.

ഒന്നിലധികം ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യണ്ട പെയ്‌മെന്റ് കമ്പനികള്‍ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന ഏകീകൃതക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 2022 വരെയാണ് ഇതിനായി സമയം നല്‍കിയിരിക്കുന്നത്.

പ്രത്യേക സമിതിയുടെ നിര്‍ദേശ പ്രകാരമാണ് യുപിഐ, ഭാരത് ക്യൂആര്‍ കോഡുകള്‍ വ്യാപകമാക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. ഇപ്പോള്‍ രാജ്യത്ത് പ്രധാനമായും മൂന്ന് ക്യൂര്‍ കോഡുകള്‍ ആണ് ഉള്ളത്. ഭാരത് ക്യൂആര്‍, യുപിഐ ക്യൂആര്‍ എന്നിവയ്ക്ക് പുറമെ പ്രൊപ്രൈറ്ററി ക്യൂആര്‍ കോഡുകളാണ് ഉള്ളത്. പ്രൊപ്രൈറ്ററി ക്യൂആര്‍ കോഡുകള്‍ ഒഴിവാക്കാനും ഇന്റര്‍ഓപ്പറബ്ള്‍ക്യൂആര്‍കോഡുകള്‍ക്ക് മികച്ച നിലവാരവും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close