KERALANEWSTop News

പെരിന്തല്‍മണ്ണയില്‍ 21 കാരിയുടെ കൊലപാതകത്തിനു കാരണം പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്; സഹോദരിക്കും കുത്തേറ്റു; കൊലപാതകം ആസൂത്രിതം: 21 കാരൻ പോലീസ് കസ്റ്റടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 21 കാരിയുടെ മരണത്തിനു കാരണം പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്. പ്രണയം നിരസിച്ചതിന് 21കാരിയെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി യുവാവ് കുത്തിക്കൊന്നു. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരി ദേവശ്രീക്ക് പരിക്കേറ്റു. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യ ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ രണ്ടാമത്തെ നിലയില്‍ യുവതിയുടെ മുറിയില്‍ എത്തിയാണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരിക്ക് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ സഹോദരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്. ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തല്‍മണ്ണയിലെ കളിപ്പാട്ട കടയില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധ തിരിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് ആരോപണം. കൊലപാതകത്തിനുശേഷം ഓട്ടോയിലേക്ക് ഓടിക്കയറി രക്ഷപെടാന്‍ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവര്‍ നേരെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നെന്നാണ് വിവരം.



Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close