KERALANEWSTop News

പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഎം ഓഫിസില്‍ സിബിഐ പരിശോധന

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഎം കാസര്‍കോട് ഉദുമ ഏരിയാ കമ്മിറ്റി ഓഫിസില്‍ സിബിഐ പരിശോധന നടത്തി. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുടെ മൊഴിയെടുത്തു. നാലുപ്രതികള്‍ കൃത്യത്തിനുശേഷം ഏരിയ കമ്മിറ്റി ഓഫിസില്‍ താമസിച്ചിരുന്നു. കൃത്യം നടന്നദിവസം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച സ്ഥലത്തും സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 2019 ഫെബ്രുവരി 17-ന് രാത്രിയാണ് പെരിയയിലെ കണ്ണാടിപ്പാറയില്‍ വെച്ച് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്, കൃപേഷും കൊല്ലപ്പെടുന്നത്. ഇതേ സ്ഥലത്ത് നേരത്തെ കൊലപാതകത്തിന്റെ പുനരാവിഷ്‌കാരം നടത്തി പരിശോധന നടത്തിയിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന്‍ ഒന്നാം പ്രതിയായ കേസില്‍ ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ അടക്കം 14 പേരാണ് നിലവില്‍ പ്രതികള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close