KERALANEWSTop News

പെരിയ ഇരട്ടക്കൊല: അന്വേഷണത്തില്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ, കേസ് നാളെ സുപ്രീംകോടതിയില്‍

കൊച്ചി:പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസിന്റെ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല. അതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് സിബിഐ അറിയിച്ചതായാണ് സൂചന. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും.അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ വര്‍ഷം ആണ് ഉത്തരവിട്ടത്. തൊട്ടുപിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ആണ് അന്വേഷണം നടത്തുന്നത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട മുപ്പതിലധികം പേരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം തല്‍സ്ഥിതി റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു.ഇതിനിടെയാണ് സിബിഐ അന്വേഷണത്തിന് എതിരെ സര്ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഡിവിഷന്‍ ബെഞ്ചും സിബിഐ അന്വേഷണത്തിന് വിധിച്ചതോടെ കേസിലെ രേഖകള്‍ കൈമാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രേഖകള്‍ ഇനിയും കൈമാറാന്‍ സര്ക്കാര്‍ തയ്യാറായിട്ടില്ല. അതിനാല്‍ അന്വേഷണത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ലെന്നും സിബിഐ അറിയിച്ചതായാണ് വിവരം. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കില്‍ ഇടപപെടില്ല എന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം ആരംഭിച്ചിട്ടില്ല എന്നാണ് സര്ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ അവകാശവാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close