KERALATop News

പെരിയ ഇരട്ടക്കൊല കേസ്: രേഖകള്‍ സിബിഐക്ക് കൈമാറുന്നില്ലെന്ന ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി

കൊച്ചി: പേരിയ ഇരട്ടക്കൊലക്കേസില്‍ കേസ് രേഖകള്‍ സിബിഐക്ക് കൈമാറുന്നില്ലെന്ന ഹര്‍ജിയില്‍ തല്‍ക്കാലം ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന സിവിഷന്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് തല്‍ക്കാലം ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.കേസ് അന്വേഷണം സിംഗിള്‍ ബഞ്ച് സിബിഐക്ക് വിട്ടതിനു പിന്നാലെ രേഖകള്‍ കൈമാറുന്നില്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

കേസ് ഡയറിയും അനുബന്ധ രേഖകളും സിബിഐക്ക് ലഭിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്നും രേഖകള്‍ കൈമാറാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.പല തവണ നോട്ടീസ് നല്‍കിയിട്ടും കേസ് രേഖകള്‍ ലഭിക്കുന്നില്ലെന്ന് സിബിഐയും കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ തുടരട്ടെയെന്ന് ഉത്തരവിട്ട ഡിവിഷന്‍ ബഞ്ച് സിംഗിള്‍ ബഞ്ച് റദ്ദാക്കിയ കുറ്റപത്രം പുനസ്ഥാപിച്ചിരുന്നു.ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ പിഴവില്ലെന്ന് കണ്ടാണ് കോടതി കുറ്റപത്രം പുനഃസ്ഥാപിച്ചതെന്നും ഈ സാഹചര്യത്തില്‍ എന്തിനാണ് സിബിഐ അന്വേഷണമെന്നു വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീലുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close