KERALATop News

പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പ്രത്യാഘാതം വലുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പ്രത്യാഘാതം വലുതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രണ്ടുദിവസമായി നടക്കുന്ന പ്രതിഷേധങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ പരിപാടികളും സമരങ്ങളും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. എന്നാല്‍, സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കോണ്‍ഗ്രസും ബിജെപിയും തിരുവനന്തപുരത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെയാണ് തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ആരില്‍ നിന്നും ആരിലേക്കും രോഗം പകരാനുള്ള സാധ്യതയാണുള്ളത്. അവരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്കും മുതിര്‍ന്നവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരോടുംകൂടി ചെയ്യുന്ന ക്രൂരതയാണ്. ദുരന്ത നിവാരണ നിയമമനുസരിച്ചും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചും ഇത് കുറ്റകരവുമാണ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണനിരക്കും വന്‍ തോതില്‍ വര്‍ധിക്കാന്‍ ഇടയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നതില്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന്‍ അകത്ത് കടന്നത് സുരക്ഷാവീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. ചീഫ് സെക്രട്ടറി ഓഫീസില്‍ നിന്നെത്തും മുന്‍പ് സുരേന്ദ്രന്‍ എത്തിയത് സംശയാസ്പദമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

Tags
Show More

Related Articles

Back to top button
Close