Breaking NewsKERALANEWS

പെൺകുട്ടികളെ തട്ടിപ്പിനിരയാക്കിയത് സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത്; ഇടുക്കി സ്വദേശിയായ അശ്വതിയും ഭർത്താവും പിടിയിലായത് പെൺകുട്ടികൾ പരാതി നൽകിയതോടെ

കൊച്ചി: പെൺകുട്ടികൾക്ക് സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് സ്വർണവും പണവും കവർന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഇവരുടെ ഭർത്താവ് ഗോഗുൽ എം എസ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പെൺകുട്ടികളെയാണ് ദമ്പതികൾ തട്ടിപ്പിന് ഇരയാക്കിയത്. ഇവരുടെ ഡ്രൈവറായ അമ്പാടി ഒളിവിലാണ്.

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി കല്ലൂർ മൈട്രോ സ്റ്റേഷൻ പരിസരത്തേക്ക് കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനിയെ ദമ്പതികൾ വിളിച്ചുവരുത്തിയത്. കാറിൽ ബലമായി കയറ്റിയ ഇവർ പെൺകുട്ടിയുടെ മുഖത്ത് മുളക് സ്പ്രേ അടിക്കുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന ഒന്നര പവന്‍റെ മാലയും കൈവശമുണ്ടായിരുന്ന 20,000 രൂപയും ഇവർ കവർന്നു. ശേഷം പാലാരിവട്ടത്തെ ആളൊഴിഞ്ഞ ഭാഗത്ത് പെൺകുട്ടിയെ ഇവർ ഇറക്കിവിട്ടു. സമാനമായ രീതിയിൽ വൈറ്റില നിന്ന് മറ്റൊരു പെൺകുട്ടിയുടെ കൈയിൽ നിന്ന് 20,000 രൂപ ദമ്പതികൾ കവർന്നിരുന്നു.

ഇരുവരുടെയും പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് തൃപ്പൂണിത്തുറയിൽ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ വാഹനം ഓടിച്ച അമ്പാടി എന്ന് വിളിക്കുന്ന ഡ്രെവർ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close