KERALANEWS

പൊട്ടിക്കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തി സൂരജ്

പത്തനംതിട്ട: ഉത്ര വധക്കേസില്‍ ഉത്രയുടെ ഭര്‍ത്താവായ സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തി. മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് കുറ്റസമ്മതം നടത്തിയത്. അടൂരിലെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു സൂരജ് കുറ്റമേറ്റുപറഞ്ഞത്. എന്തെങ്കിലും പ്രേരണ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്, ചെയ്തു പോയി എന്നും പ്രേരണ ഒന്നുമില്ലെന്നും സൂരജ് പറഞ്ഞു. പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. കൊല്ലുക എന്ന ലക്ഷ്യത്തോടെയാണോ പാമ്പിനെ വാങ്ങിയത് എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി. അച്ഛനും അമ്മക്കും സഹോദരിക്കും ഇതില്‍ പങ്കില്ലെന്നും സമ്മതിച്ചു. സൂരജ് കരഞ്ഞു നാടകം കളിക്കുകയാണെന്നാണ് ഉത്രയുടെ സഹോദരന്‍ വിഷ്ണു പറയുന്നത്. സ്വന്തം കുടുംബത്തെ രക്ഷിക്കാനാണ് കരച്ചില്‍ എന്നും വിഷ്ണു ആരോപിച്ചു.
കൂട്ടു പ്രതിയായ സുരേഷും കരഞ്ഞുകൊണ്ടു തന്നെയാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. തനിക്കും ഒരു പെണ്‍കൊച്ചാണുള്ളത്, കൊല്ലാനാണ് പാമ്പിനെ വാങ്ങിയതെന്നറിയില്ലായിരുന്നു എന്നും ഇനി ഈ കേരളത്തില്‍ ആര്‍ക്കും ഇതുപോലെ വരരുതെന്നും സുരേഷ് പറഞ്ഞു.
സൂരജിന്റെ അച്ഛന്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ആദ്യമായാണ് സൂരജ് കുറ്റംസമ്മതിക്കുന്നത്. ഇത് കേസില്‍ ഏറെ നിര്‍ണ്ണായകവുമാണ്.

Tags
Show More

Related Articles

Back to top button
Close