കോഴിക്കോട് :ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി. കോവിഡ് നെഗറ്റീവായ അന്‍പത് ശതമാനം തൊഴിലാളികള്‍ക്ക് ജോലി ചെയ്യാനും അനുമതി നല്‍കി. എന്നാല്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല.
ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തുക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുറക്കുന്നതിനും കലക്ടര്‍ അനുമതി നല്‍കി.സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍്‌മെന്റ് സോണില്‍ പ്രവര്‍ത്തനാനുമതിയില്ല. വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.
പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി

Leave a comment
Leave a comment