പൊതുപരിപാടികളില്‍ പ്രമുഖര്‍ പങ്കെടുക്കുമ്പോള്‍ മുന്‍തൂക്കം ആര്‍ക്ക് കൊടുക്കണം

തിരുവനന്തപുരം: പൊതു പരിപാടികളില്‍ പ്രമുഖര്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് പലവാര്‍ത്തകളും നാം കേട്ടിട്ടുണ്ട്. ഒരു പരിപാടിയില്‍തന്നെ പല പ്രമുഖരും പങ്കെടുക്കാറുമുണ്ട്. പക്ഷെ അവരില്‍ ആരെ ആദ്യം പരിഗണിക്കണം എന്നും ആദ്യം ആര്‍ക്കായിരിക്കും മുന്‍ഗണന എന്നുമുള്ള കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുണ്ടാകാം. ആ സംശയത്തിനൊരു പരിഹാരവുമായി കേരള സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന വിശിഷ്ടവ്യക്തികളുടെ മുന്‍ഗണനാക്രമം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ആദ്യസ്ഥാനം രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതിക്കുതന്നെയാണ്. പിന്നീട് വൈസ് പ്രസിഡന്റ് , പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ യഥാക്രമമെത്തുന്നു. ശേഷമാണ് പഴയ രാഷ്ട്രപതിക്ക് സ്ഥാനം. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആറം സ്ഥാനത്തും ഒപ്പം ലോക്സഭാ സ്പീക്കറും അതേസ്ഥാനത്തുതന്നെയുണ്ട്. കാബിനറ്റ് മന്ത്രിമാര്‍ക്കാണ് ഏഴാം സ്ഥാനം, ഇതിനുശേഷമാണ് സുപ്രീം കോടതി ജഡ്ജമാരുടെ സ്ഥാനം. ഇത്തരം സ്ഥാനങ്ങള്‍ക്കെല്ലാം ശേഷം പട്ടികയില്‍ താഴേക്കെത്തുമ്പോള്‍ 21ാം സ്ഥാനമാണ് എംപിക്കുള്ളത്. അതിനുശേഷമാണ് എംഎല്‍എയുടെ സ്ഥാനം. ഡിജിപിക്കും പരിപാടി നടക്കുന്നിടത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനുമുള്ള സ്ഥാനം കഴിഞ്ഞിട്ടേ ജില്ലാ കളക്റ്റര്ക്കുപോലും സ്ഥാനമുള്ളു. അവസാന മുന്ഗണനകളേ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന് പോലുമുള്ളു.
