Covid UpdatesINDIANEWSTrending

പൊതുശ്മശാനങ്ങളും പാർക്കിംഗ് ഏരിയകളും തികയുന്നില്ല; ശ്വാന ശ്മാശാനത്തിലേക്ക് മനുഷ്യ മൃതദേഹങ്ങൾ; ഡൽഹിയിൽ കൊറോണയുടെ ഭീകര താണ്ഡവം

പ്രതിദിന മരണനിരക്ക് മുന്നൂറ് കവിയുന്നു, ഇത് ഔദ്യോഗിക കണക്ക്, യഥാർത്ഥ മരണനിരക്ക് മറച്ചു വക്കുന്നു എന്ന് പരക്കെ ആക്ഷേപം ഉയരുന്നു. ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും മരണ നിരക്കിൽ കുറവില്ല. കോവിഡ് കാരണം ഇരുമാതാപിതാക്കളും നഷ്ടപ്പെട്ട ഒരു 14 കാരന്റെ കരച്ചിൽ നാം കേട്ടത് കഴിഞ്ഞ ദിവസമാണ്. ശ്മാശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുമ്പോൾ കൂടുതൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു, പാർക്കിംഗ് ഏരിയകളും വിസ്താരമുള്ള വെളിമ്പ്രദേശങ്ങളും താത്കാലിക ശ്മാശാനങ്ങളാകുന്നു. അതും തികയാതെ വന്ന് ഇപ്പോൾ പുതുതായി നായയ്ക്കൾക്കു വേണ്ടി പണികഴിപ്പിച്ച ശ്മാശാനങ്ങളിൽ മനുഷ്യ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഉത്തരവിട്ടിരിക്കയാണ് ഡൽഹി സർക്കാർ

മുനിസിപ്പല്‍ കോര്‍പ്പറേഷനു കീഴിലെ 26 ശ്മശാനങ്ങളിലും മൃതദേഹങ്ങളുടെ വലിയ നിരകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദ്വാരക സെക്ടര്‍ 29ലെ നായ്ക്കളെ സംസ്‌കരിക്കുന്നതിനുളള ശ്മശാനത്തില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുളള താല്ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ് കോര്‍പറേഷന്‍ അധികൃതര്‍. മൂന്നു ഏക്കര്‍ വരുന്ന ശ്മശാനം നിര്‍മിക്കുന്നത് ആറുമാസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ ഇത് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല.

മുപ്പത് ശതമാനത്തിനു മുകളിലാണ് ഡൽഹിയിൽ പോസിറ്റിവിറ്റി റേറ്റ്. പ്രതിദിന മരണനിരക്ക് പലപ്പോഴും മുന്നൂറു കടക്കുന്നു.

പാത്തും പതിനഞ്ചും മാത്രം മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന ശ്മാശാനങ്ങളിൽ ഇന്ന് അടക്കം നടക്കുന്നത് നൂറുകണക്കിന് മൃതദേഹങ്ങൾക്കാണ്. മരണാന്തര കര്മങ്ങളില്ല, ശാസനജീവനക്കാരന്റെ ഊഴത്തിന്റെ എണ്ണം മാത്രം. രാഹുകാലവും ദോഷസമയവും നോക്കണ്ട, എപ്പോഴെങ്കിലും ഊഴം ലഭിച്ചാൽ മതിയെന്നാണ്. മനുഷ്യന്റെ ഭയങ്ങളും പ്രാധാന്യങ്ങളും തിരുത്തികുറിക്കുകയാണ് കൊറോണയുടെ ഈ സംഹാര താണ്ഡവം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close