INDIANEWS

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും അണുനാശിനികള്‍ ഉപയോഗിക്കരുത്: സുപ്രീം കോടതി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും അണുനാശിനികള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. രാസവസ്തുക്കള്‍ അടങ്ങിയ അണുനാശിനികള്‍ മനുഷ്യരില്‍ ഉപയോഗിക്കരുത്. അണുനാശിനി ടണലുകളും സുപ്രീംകോടതി നിരോധിച്ചു. ഇവ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.പാര്‍ശ്വഫലങ്ങള്‍ കണക്കിലെടുത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊറോണ ബാധിതരുടെ വീടിന് പുറത്ത് പോസ്റ്ററുകള്‍ പതിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close