
തിരുവനന്തപുരം : പൊതു ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രയോജനമാകുന്ന ഹലോ എക്സൈസ് മൊബൈല്‍ ആപ്പ് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഇതിന്റെ സഹായത്തോടെ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും എക്സൈസ് വകുപ്പിലെ ഏതൊരു ഓഫീസിലേക്കും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും. എക്സൈസ് ഐ.ടി സെല്‍ ആണ് ഹലോ എക്സൈസ് മൊബൈല്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്നും ഹലോ എക്സൈസ് മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. എന്‍ഫോഴ്സമെന്റ് പ്രവര്‍ത്തനം കുടുതല്‍ മെച്ചപ്പെടുത്തുന്നതിന് ആപ്പ് സഹായകമാകും.

എക്സൈസ് വകുപ്പ് കുടാതെ പഞ്ചായത്ത്, പോലീസ് മുതലായ വകുപ്പുകളുടെ സമ്പര്‍ക്ക വിവരങ്ങളും ഹലോ എക്സൈസ് എന്ന മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബ്ക്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ , പരാതികള്‍ മുതലായവ ജനങ്ങള്‍ക്ക് ഇതു വഴി എക്സൈസ് വകുപ്പിനെ അറിയിക്കാം.