KERALANEWS

പൊതു സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പരിശോധനാ നിരക്ക് കൂട്ടുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . 57 ഇടങ്ങളില്‍ ഇതിനകം കിയോസ്‌ക് സ്ഥാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ഐസിയു ബെഡുകളുടെ എണ്ണം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് ബാധിച്ച് മരിക്കുന്നവരെ ആശുപത്രിയില്‍ നിന്ന് വിട്ടുകൊടുക്കുന്നതിനും സംസ്‌കാര നടപടികള്‍ക്കും കാലതാമസം വരുന്നു എന്ന് പരാതി ഉണ്ട്. ഇതിനെതിരെ ജാഗ്രതയും ഏകോപനവും വേണം. ആശുപത്രിയും നഗരസഭയും തദ്ദേശ സ്ഥാപനങ്ങളും എല്ലാം ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം ബെഡ് കൊവിഡ് രോഗികള്‍ക്ക് മാറ്റിവക്കണം.മറ്റ് അനാരോഗ്യമുള്ളവരില്‍ കൃത്യമായ ഇടവേളകളില്‍ കൊവിഡ് ടെസ്റ്റ് ചെയ്യണം. ഇതിനുള്ള ബോധവത്കരണം നടത്തണം. ഇതിനായി ക്യാമ്പെയിന്‍ നടത്തും. രോഗം വന്ന് പോയ ശേഷം നല്ല പരിചരണം വേണം. പോസ്റ്റ് കൊവിഡ് കെയര്‍ സെന്റര്‍ ആരോഗ്യവകുപ്പ് ആരംഭിക്കും.ഇതിനുള്ളമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കും . ഇതോടൊപ്പം ടെലി മെഡിസിന്‍ സൗകര്യം വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close