Movies

പൊരുതിനേടി ഛപക്

ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘തല്‍വാര്‍’, ‘റാസി’ തുടങ്ങിയ ശ്രദ്ധേയ സിനിമകളൊരുക്കിയത് . ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിനൊപ്പം കാ പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ബോളിവുഡിലെ മുന്‍നിര നടിയായ ദീപികയും നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകതയും ഛപാക് എന്ന ചിത്രത്തിനുണ്ട്.
ജലരൂപത്തിലുള്ളത് എവിടേക്കെങ്കിലും ശക്തിയായ് പതിക്കുമ്പോഴുള്ള ശബ്ദമാണ് ‘ഛപാക് , ദീപിക പദ്‌കോണിനെ നായികയാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത്ത സിനിമയുടെ ടൈറ്റിലും ഉദ്ദേശിക്കുന്നത് ആ ശബ്ദം തന്നെയാണ്.ആസിഡ് അക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ഛപക് എന്ന് നമ്മുക്ക് ഒറ്റവാക്കില്‍ പറയാം.കൗമാര പ്രായത്തില്‍ ആസിഡ് അക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഛപാകിലൂടെ വെള്ളിത്തിരയില്‍ മിന്നുന്നത്. അതിജീവനം മാത്രമല്ല, ഇന്ത്യ കണ്ട വലിയൊരു പോരാട്ടം കൂടിയാണ് ആ പെണ്‍കുട്ടിയുടെ ജീവിതം.

തന്റെ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന ചിന്തയില്‍ ആസിഡിന്റെ വില്‍പ്പന നിരോധിക്കാന്‍ അവള്‍ നടത്തിയ ക്യാംപെയ്‌നും, സുപ്രീം കോടതി വിധിയുമൊക്കെയെയാണ് സിനിമ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കം 2012-ലെ ഡല്‍ഹി നിര്‍ഭയ കേസിലെ പ്രക്ഷോഭരംഗം കാണിച്ചുകൊണ്ടാണ്. തുടര്‍ന്ന് നായികാ കഥാപാത്രമായ മാലതിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
ആസിഡ് മുഖത്ത് ഏല്‍പ്പിച്ച അടയാളങ്ങളുമായി ഒരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് മാലതിയെ പ്രേക്ഷകര്‍ ആദ്യം കാണുന്നത്. ഒരു ജോലി ലഭിക്കാനും സ്വതന്ത്രമായ് ജീവിക്കാനുമെല്ലാം അവളുടെ രൂപം അവള്‍ക്ക് തടസ്സമാണ്. മാലതിയെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ അഭിമുഖത്തിന് വേണ്ടി തിരഞ്ഞെത്തുന്ന വേളയില്‍നിന്നും അവളുടെ ജീവിത്തിലെ മറ്റൊരു അദ്ധ്യായം ആരംഭിക്കുകയാണ്.
ആസിഡ് ആക്രമണത്തിന് ഇരയായിട്ടുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ യുടെ ഭാഗമായി മാലതിയും മാറുകയും, അവിടെ അവള്‍ക്ക് അമോല്‍ എന്ന സുഹൃത്തിനെ ലഭിക്കുകയും ചെയ്തു. കൗമാരകാലഘട്ടത്തിലെ മാലിനിയുടെ ജീവിതവും ശേഷം ചിത്രം വിവരിക്കുന്നു. അറിയപ്പെടുന്ന ഗായികയാകണം എന്ന് ആഗ്രഹിച്ചിരുന്ന എപ്പോഴും ചിരിച്ച മുഖമുണ്ടായിരുന്ന മാലതിയുടെ ജീവിതം ആസിഡെറിഞ്ഞ് ബബ്ബു എന്ന് വിളിപ്പേരുള്ള ബഷീര്‍ ഖാന്‍ തകര്‍ക്കുകയായിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന മാതാപിതാക്കളും ക്ഷയരോഗ ബാധിതനായ സഹോദരനും അടങ്ങിയ കുടുംബത്തിലെ മാലതിക്ക് ആ സംഭവവും തുടര്‍ന്നുള്ള നിരന്തര ശസ്ത്രക്രിയകളും, പോലീസ് അന്വേഷണങ്ങളും, കേസും – കോടതിയും, സമൂഹത്തിന്റെ കളിയാക്കലുകളും-അറപ്പോടുള്ള നോട്ടവുമെല്ലാം സഹിക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല.

എന്നാല്‍ ആരുടേയും സഹാനുഭൂതിയോ, കാരുണ്യമോ ആഗ്രഹിക്കാതെ അവള്‍ എല്ലാം അതിജീവിക്കുകയായിരുന്നു. ചിത്രം പിന്നെയും പുരോഗമിക്കുമ്പോള്‍ നിയമ പോരാട്ടത്തിന് മാലതിയെ സഹായിച്ച അര്‍ച്ചനയുടെ(മധുര്‍ജിത് സാര്‍ഘി) നിര്‍ദ്ദേശപ്രകാരം ആസിഡിന്റെ വില്‍പ്പന തടയുവാനായി മാലതി മുന്നിട്ടിറങ്ങുന്നതും തുടര്‍സംഭവങ്ങളുമാണ് കാണാന്‍ കഴിയുന്നത്.
സംവിധായിക എന്ന നിലയില്‍ വളരെ മികച്ച കൈയ്യടക്കമാണ് മേഘ്‌ന ഗുല്‍സാറിന് സിനിമയില്‍ കാഴ്ച്ചവെക്കുന്നത്.
സിനിമയുടെ കാതല്‍ എന്ന് നിസംശയം പറയാവുന്ന ഘടകം ദീപികാ പദുകോണാണ്. പ്രോസ്‌തെറ്റിക് മേക്കപ്പോട് കൂടിയ നടിയുടെ അഭിനയം ചിത്രത്തെ സിനിമ എന്നതില്‍ നിന്നും യാഥാര്‍ഥ്യമെന്ന തോന്നല്‍ പ്രേക്ഷകരിലുളവാക്കും. കഥാപാത്രത്തിന്റെ ദയനീയ അവസ്ഥ, ദേഷ്യം, വിഷമങ്ങള്‍, പുഞ്ചിരി, ആഗ്രഹങ്ങള്‍, പോരാട്ടം എല്ലാം പ്രേക്ഷക ഹൃദയത്തില്‍ തൊടുംവിധം ദീപിക ഗംഭീരമാക്കിയിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരിക്കുന്നത് വക്കീലിന്റെ വേഷത്തിലെത്തിയ മധുര്‍ജീത്താണ്, . മികച്ച രീതിയില്‍ തന്റെ വേഷത്തെ കൈകാര്യം ചെയ്ത വിക്രാന്തിനാകട്ടെ ചിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടുമില്ല. സിനിമയുടെ പോരായ്മയായി പറയാനാകുക തിരക്കഥയിലെ ഇത്തരം ചില പൊരുത്തക്കേടുകളാണ്. പ്രേക്ഷകരുടെ പല ചോദ്യങ്ങള്‍ക്കും ശരിയായ രീതിയിലുള്ള ഉത്തരം ചിത്രത്തില്‍ നിന്നും കിട്ടുന്നുമില്ല.
മാലതിയുടെ സഹോദരനെക്കുറിച്ചും പിതാവിനെക്കുറിച്ചുമുള്ള രംഗങ്ങളില്‍ ചിത്രം പുരോഗമിക്കുമ്പോള്‍ ഒട്ടും വ്യക്തത ലഭിക്കുന്നില്ല. ആദ്യ പകുതിയില്‍ ഇഴഞ്ഞു തുടങ്ങുന്ന സിനിമ ഇടവേളയിലേക്ക് എത്തുമ്പോള്‍ ശരിയായ ട്രാക്കിലേക്ക് കടക്കുന്നു. ചിത്രത്തെ വളരെയധികം സപ്പോര്‍ട്ട് ചെയ്യാന്‍ ശങ്കര്‍-എഹ്‌സാന്‍- ലോയി കൂട്ടുകെട്ട് ഈണം നല്‍കിയ ഛപാക് എന്ന ടൈറ്റില്‍ ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്.പ്രേക്ഷകരെ വൈകാരിക തലത്തില്‍ പിടിച്ചു നിര്‍ത്തുന്ന ചിത്രത്തില്‍ ഹൃദയഭേദകമായ നിരവധി രംഗങ്ങളുണ്ട്. സമൂഹത്തിന്റെ സൗന്ദര്യബോധങ്ങളെ വെല്ലുവിളിക്കുന്ന,ശരീരത്തിനപ്പുറത്തേക്ക് മനസിനെയും നിലപ്പാടുകളെയും ഊട്ടിഉറപ്പിക്കുന്ന സിനിമയാണ് ഉയരെ എന്നു പറയാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close