KERALANEWSTop News

പൊലീസിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് ഗുണ്ടാസംഘം രക്ഷപ്പെടാന്‍ ശ്രമിച്ചു, ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: പൊലീസിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് ഗുണ്ടാസംഘം രക്ഷപ്പെടാന്‍ ശ്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇന്നലെ വൈകുന്നേരം എസ്എസ് കോവില്‍ റോഡിലാണ് ഫോര്‍ട്ട് പൊലീസിനെ ആക്രമിച്ച് വീടാക്രമണക്കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. സെക്‌സ് റാക്കറ്റുകള്‍ തമ്മിലുള്ള കുടിപ്പകയാണ് കഴിഞ്ഞമാസം കമലേശ്വരത്തെ വീടാക്രമണത്തിന് പിന്നിലെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം കമലേശ്വരത്തുള്ള ഒരു വീടാക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികളായ ചന്ദ്രബോസ്, ദീപക്ക് എന്ന ഫിറോസ് എന്നിവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. വധക്കേസ് പ്രതികള്‍ കൂടിയായ ചന്ദ്രബോസും ദീപക്കും കൂട്ടാളിയായ വിഷ്ണുവും തമ്പാനൂര്‍ ഭാഗത്ത് ഒരു സ്ഥലത്ത് മദ്യപിക്കുന്നുവെന്ന വിവരം കിട്ടിയ പൊലീസ് അവിടെയെത്തി. മഫ്ത്തി വേഷത്തിലെത്തിയ പൊലീസിനെ തള്ളിമാറ്റി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിടികൂടാന്‍ ജീപ്പില്‍ പൊലീസും പാഞ്ഞു.പ്രതികളുടെ വാഹനത്തിന് എതിരെവന്ന പൊലീസ് ജീപ്പിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയാണെന്ന് സിസിടിവിയില്‍ നിന്നും വ്യക്തമാണ്. കാര്‍ പിന്നോട്ടടെുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു പ്രതികളെയും പൊലീസ് പിടികൂടി. രണ്ടുപൊലീസാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വാഹന അപകടത്തിന് തമ്പാനൂര്‍ പൊലീസ് കേസെടുത്തു. കമലേശ്വരത്തെ വീടാക്രമണത്തിന് പിന്നില്‍ സെക്‌സ് റാക്കറ്റുകള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു.ചന്ദ്രബോസും ഫിറോസ് എന്നു വിളിക്കുന്ന ദീപക്കുമെല്ലാം തലസ്ഥാനത്തെ സെക്‌സ് റാക്കറ്റുകിലെ കണ്ണികളായിരുന്നു. അടുത്തിടെ സെക്‌സ് റാക്കറ്റ് സംഘം തെറ്റിപിരിഞ്ഞു. ദീപക്കുമായി തെറ്റിപിരിഞ്ഞ ഒരാള്‍ വാടക്കെടുത്ത വീടാണ് കഴിഞ്ഞ മാസം ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close