KERALATrending

പൊലീസുകാര്‍ക്ക് ഇനി കോവിഡ് പതക്കം

തിരുവനന്തപുരം; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ശക്തമായ സാന്നിധ്യമാണ് പൊലീസുകാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പൊലീസുകാരെ ആദരിക്കാനുള്ള നീക്കവുമായി എത്തുകയാണ് ഡിജിപി ലോക്നാഥ് ബെഹ്‌റ. മുന്‍നിര പോരാളികളാവുന്ന എല്ലാ പൊലീസുകാര്‍ക്കും പ്രത്യേക പതക്കം നല്‍കാനാണ് തീരുമാനം. ഇതുസമ്പന്ധിച്ച് ഡിജിപി ഉത്തരവിറക്കി.താഴേത്തട്ടില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങളാണ് പ്രത്യേക പതക്കത്തിന് അര്‍ഹരാവുക. റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്ന്‍മെന്റ് നടപടികളില്‍ ഏര്‍പ്പെട്ട പൊലീസുകാരെ പ്രചോദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ‘കോവിഡ് പോരാളിയെന്ന’ പേരില്‍ പതക്കം.ഇതിനായി കുറഞ്ഞത് ഒരു മാസമെങ്കിലും കൊവിഡ് പ്രതിരോധത്തില്‍ ജോലി ചെയ്ത അര്‍ഹരായ പൊലീസുകാരെ കണ്ടെത്തി നല്‍കാന്‍ ഡിജിപി, ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തില്‍ അധികദൗത്യം ഏല്‍പ്പിക്കപ്പെട്ടിട്ടും റിസ്‌ക് അലവന്‍സ് അടക്കമുള്ളവ ലഭിക്കാത്തതില്‍ സേനയിലുള്ള അമര്‍ഷം തണുപ്പിക്കുന്നതിന്റെ ഭാഗം കൂടിയായാണ് നീക്കം.

Tags
Show More

Related Articles

Back to top button
Close