KERALA

പൊലീസ് അക്കാദമിയില്‍ വച്ച് പൊലീസ് ട്രെയിനി മറിച്ച സംഭവം, അധികൃത അനാസ്ഥയെന്ന് ബന്ധുക്കള്‍

തൃശൂര്‍ : ചൊവ്വാഴ്ച പൊലീസ് അക്കാദമിയില്‍ വച്ച് പൊലീസ് ട്രെയിനിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍. പൊലീസ് അക്കാദമിയില്‍ വച്ച് പിസിആര്‍ പരിശോധന നടത്തുന്നതില്‍ കാലതാമസമുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപിക്കുന്നത്. ഈ മാസം 13 ന് കൊവിഡ് സ്ഥിരീകരിച്ച ശേഷം കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഒരു ദിവസം വൈകിയാണ് ഹരീഷിനെ ക്യാമ്പില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് കുടുംബത്തെ അറിയിച്ചത്. എന്നാല്‍, മരണ സര്‍ട്ടിഫിക്കറ്റില്‍ ന്യുമോണിയയെന്ന് രേഖപ്പടുത്തിയത് സംശയത്തിന് ഇടയാക്കുന്നതായിരുന്നു. കൃത്യസമയത്ത് ആംബുലന്‍സ് ലഭ്യമാക്കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലും മതിയായ പരിചരണം ലഭിച്ചിരുന്നില്ല.എന്നാല്‍, സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസ് അക്കാദമിയുടെ വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കത്ത് നല്‍കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close