KERALA

പൊലീസ് ആസ്ഥാനത്ത് ഒരു എസ്ഐക്ക് കൂടി രോഗബാധ, ആസ്ഥാനം നാളെയും അടഞ്ഞുകിടക്കും

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് എഫ്സിഐ ഗോഡൗണില്‍ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് ലോറി ഡ്രൈവര്‍മാര്‍ക്കും രണ്ട് ചുമട്ടുതൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഗോഡൗണില്‍ ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 74 പേരെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്.അതേസമയം കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. കടയ്ക്കല്‍ സ്റ്റേഷനിലെ എഎസ്ഐയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മടത്തറ പിക്കറ്റ് പോയിന്റിലാണ് ഇദ്ദേഹം ഡ്യൂട്ടി ചെയ്തിരുന്നത്.
പൊലീസ് ആസ്ഥാനത്ത് ഒരു എസ്‌ഐക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല. അവശ്യ സാഹചര്യങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വഴുതക്കാടുള്ള പൊലീസ് ആസ്ഥാനം ഓഗസ്റ്റ് ഒന്നിന് അടച്ചത്. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ ഇന്‍സ്‌പെക്ടര്‍ അടക്കം നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് എക്‌സൈസ് ഓഫീസ് അടച്ചു.

Tags
Show More

Related Articles

Back to top button
Close