KERALANEWS

പൊലീസ് നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി:കേരള സര്‍ക്കാര്‍ കൊണ്ടു വന്ന് പൊലീസ് നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിക്കില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. നിയമം നടപ്പിലാക്കുമ്പോള്‍ ഇക്കാര്യം ഉറപ്പുവരുത്തുമെന്നും സി.പി.എം വ്യക്തമാക്കി.

അതേസമയം ഭേദഗതിക്കെതിരെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. മനുഷ്യത്വവിരുദ്ധവും എതിര്‍പ്പുകളെ നിശബ്ദമാക്കുന്നതുമാണ് ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതി പിന്‍വലിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ പൊലീസ് നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനമിറങ്ങിയത്. ഭേദഗതി പ്രകാരം സൈബര്‍ ഇടത്തില്‍ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാകും.

വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, ഇവ രണ്ടും കൂടി ഒരുമിച്ചോ ഒടുക്കേണ്ടി വരും. എന്നാല്‍ ഇതില്‍ സമൂഹ മാധ്യമങ്ങള്‍ എന്ന് പ്രത്യേക പരാമര്‍ശം ഇല്ല. എല്ലാ വിനിമയോപാധികള്‍ക്കും ഇത് ബാധകമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close