BIZINDIANEWS

പൊള്ളുന്നു പൊന്നിന്റെ വില!


നിലനില്‍പ്പിനുള്ള അവസാന പിടിവള്ളിക്കായി നേട്ടോട്ടമോടുകയാണ് ലോക ജനത. കൊവിഡ് മഹാമാരിയുടെ വരവും അതേത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ആഗോള തലത്തില്‍ എല്ലാ വിപണികളും തകര്‍ത്തു കളഞ്ഞു. സാമ്പത്തിക മേഖലക്ക് ഇതേല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. റിയല്‍ വ്യാപാരം പാടേ നിലച്ചു. കയറ്റുമതിയും ഗണ്യമായി ഇടിഞ്ഞു. ഓഹരി വിപണികളും മാന്ദ്യത്തിലായി. ഡോളര്‍ അടക്കമുള്ള കറന്‍സികളിലും അസ്ഥിരതയുണ്ടാക്കി. അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടാകുമോ എന്ന് ആശങ്കപ്പെടുമ്പോഴും അതിനെല്ലാമതീതമായി കണക്കില്ലാതുയരുകയാണ് സ്വര്‍ണ്ണ വില. വിപണിയിലിന്ന് സ്വര്‍ണത്തിന് വില 4965 രൂപയാണ. ് ഈ ഒരു വര്‍ഷത്തിനിടയില്‍ പവന് 12,200 രൂപയാണ് വര്‍ദ്ധിച്ചത്. . കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇതേ ദിവസം 25,920രൂപയായിരുന്നു പവന്റെ വില. 2000ത്തിലാവട്ടെ പവന്റെ വില 3,200 രൂപയായിരുന്നു. ഇങ്ങനെയൊരു വിലക്കയറ്റം ലോകത്ത് മറ്റൊരു ഉത്പന്നത്തിനുമുണ്ടായിട്ടില്ല.

സ്വര്‍ണത്തെ കേവലം ആഭരണമായി മാത്രം കാണുന്നവരല്ല ഭാരതീയര്‍. സുരക്ഷിത സമ്പാദ്യമെന്ന പരിഗണന, ഇന്ത്യക്കാരുടെ സ്വര്‍ണാഭരണങ്ങളോടുള്ള ഭ്രമം, രൂപയുടെ മൂല്യത്തകര്‍ച്ച, എണ്ണ വിലയിടിവ,് തുടങ്ങി നിരവധി ഘടകങ്ങള്‍ സ്വര്‍ണ വിലവര്‍ധനവിന് കാരണമായി പറയപ്പെടുന്നുണ്ട്. കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ലോകരാഷ്ട്രങ്ങളുടെ നാണയങ്ങളുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വിശ്വസിച്ച് ആശ്രയിക്കാന്‍ പറ്റുന്ന മേഖല സ്വര്‍ണം മാത്രമായി മാറി. ഇതോടെ രാജ്യാന്തര വിപണിയില്‍ വന്‍കിട നിക്ഷേപകരുടെ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണത ശക്തിപ്പെട്ടു. യു എസ് ഡോളറുമായുള്ള ഇന്ത്യയുടെ വിനിമയ നിരക്ക് സ്വര്‍ണ വിലയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. രൂപക്കെതിരെ ഡോളര്‍ ശക്തിപ്രാപിക്കുമ്പോഴെല്ലാം ഇന്ത്യയില്‍ സ്വര്‍ണവില ഉയരാറുണ്ട്.
ലോകത്ത് ആളോഹരി സ്വര്‍ണം കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. ഒരു വര്‍ഷം 800- 1,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 200 ടണ്ണോളം നിയമവിധേയമല്ലാതെയും എത്തുന്നുണ്ട്. ജ്വല്ലറി വ്യവസായത്തിനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വര്‍ണ ഉപഭോഗത്തില്‍ മുന്നിലുള്ളത് കേരളമാണ്. വിവാഹവേളയില്‍ സ്വര്‍ണം നിര്‍ബന്ധമാണ് മലയാളിക്ക്. മലയാളി മണവാട്ടികളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭരണങ്ങള്‍ അണിയുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പഠനം കാണിക്കുന്നു.
സ്വര്‍ണ വില വര്‍ധനഏറ്റവുമധികം ബാധിക്കുന്നത് വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളുടെ കുടുംബങ്ങളെയാണ്. വിവാഹവേളയില്‍ വധുവിന് 10 പവന്റെ സ്വര്‍ണമെങ്കിലും നല്‍കണമെങ്കില്‍ നിലവില്‍ നാലേകാല്‍ ലക്ഷത്തോളം രൂപ വേണം. ആഭരണമായി വാങ്ങുമ്പോള്‍ പിന്നെയും അഞ്ച് മുതല്‍ 18 ശതമാനം കൂടുതല്‍ നല്‍കണം. പണിക്കൂലിയും ആഭരണ നിര്‍മാണ വേളയില്‍ സംഭവിക്കുന്ന നഷ്ടത്തിനുമാണ് കച്ചവടക്കാര്‍ ഈ അധികത്തുക ഈടാക്കുന്നത്. വിലയില്‍ അഭൂതപൂര്‍വമായ വില വര്‍ധനഅനുഭവപ്പെട്ടതോടെ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിലുള്ള പ്രവണതക്ക് അല്‍പ്പം കുറവ് വന്നിട്ടുണ്ടെങ്കിലും അത്യാവശ്യം സ്വര്‍ണം ശരീരത്തിലില്ലാതെ ഇപ്പോഴും കേരളീയ സമൂഹം പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കാറില്ല. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മാറിയെങ്കില്‍ മാത്രമേ പൊന്നിന്റെ പൊള്ളുന്ന വിലയില്‍ മാറ്റം വരുകയുള്ളു.

Tags
Show More

Related Articles

Back to top button
Close