KERALA

പോത്തിന് എന്ത് ലോക്ക്ഡൗണ്‍, വിരണ്ടോടിയ പോത്തിയെ വലയിലാക്കി ഫയര്‍ഫോഴ്‌സ്

കൊച്ചി: കൊറോണക്കിടയില്‍ വെളിവില്ലാതെ പുറത്തിറങ്ങുന്ന മനുഷ്യനെ അടക്കി നിര്‍ത്തി വീട്ടിലേക്കയക്കാന്‍ പെടാപ്പാട് പെടുന്ന സമയത്ത് തലവേദനയായി വിരണ്ടോടിയ പോത്ത്. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. നല്ല വലവിരിച്ചു കാത്തുനിന്ന അഗ്‌നിശമന സേന ഓടിയെത്തിയ പോത്തിനെ വലയില്‍ കുരുക്കി വളഞ്ഞു പിടിച്ചു.
കലൂര്‍ എ ജെ ഹാളിന് സമീപമായിരുന്നു സംഭവം. ആളുകള്‍ പുറത്തിറങ്ങാത്ത കാലമായതുകൊണ്ട് പ്രശ്‌നമുണ്ടായില്ല. ഗാന്ധിനഗര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, എം ആര്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ അരുണ്‍ എന്നിവരുടെ നേതൃത്തില്‍ റോജോ, ലിപിന്‍ദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാര്‍, ഗോകുല്‍, സിന്‍മോന്‍ എന്നിവര്‍ ചേര്‍ന്നാണ് പോത്തിനെ പിടികൂടിയത്.

Tags
Show More

Related Articles

Back to top button
Close