KERALATrending

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ ബുദ്ധി കേന്ദ്രം ഉടമയുടെ മക്കള്‍; വിദേശ രാജ്യങ്ങളില്‍ കോടികളുടെ നിക്ഷേപം; ഭൂമി വാങ്ങിക്കൂട്ടി

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പിന് പിന്നിലെ ആസൂത്രകര്‍ ഉടമകളുടെ മക്കളാണെന്ന് പൊലീസ്. പോപ്പുലര്‍ ഫിനാന്‍സ് എംഡി തോമസ് ഡാനിയേല്‍ മാനേജിങ് പാര്‍ട്ണര്‍ പ്രഭാ തോമസ് എന്നിവരുടെ മക്കളായ റീനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ആസൂത്രകരെന്ന് പൊലീസ് വ്യക്തമാക്കി.നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം ഇരുവരും ചേര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ നാല് പേരെയും പത്തനംതിട്ടയില്‍ ചോദ്യം ചെയ്തുവരികയാണ്. 2014ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിനെ തുടര്‍ന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാന്‍ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു.

ഇതോടെയാണ് മക്കളുടെ പേരിലേക്ക് പണം മാറ്റിയത്.പിന്നീട് ഇവര്‍ തന്നെ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. നിക്ഷേപകരുടെ പണം വക മാറ്റി. ഓസ്‌ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു. സമീപകാലത്ത് ആന്ധ്രയില്‍ രണ്ട് കോടിയുടെ ഭൂമി വാങ്ങി. പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ നിരവധി എല്‍എല്‍പി. കമ്പനികള്‍ തുടങ്ങി. ഈ കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്. ഇവയില്‍ പലതും കടലാസ് കമ്പനികളാണ്.പോപ്പുലര്‍ ഫിനാന്‍സില്‍ രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. നിക്ഷേപകര്‍ പരാതിയുമായി രംഗത്തു വന്നതോടെ തോമസ് ഡാനിയേലും പ്രഭയും മുങ്ങിയിരുന്നു. തോമസിന്റെ രണ്ട് മക്കളെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. പിന്നാലെ തോമസ് ഡാനിയേലിനെയും ഭാര്യയെയും ചങ്ങനാശ്ശേരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

Tags
Show More

Related Articles

Back to top button
Close