TECH

പോപ്പ്-അപ്പ് ക്യാമറ സംവിധാനവുമായി ഒപ്പോയുടെ സ്മാര്‍ട്ട് ടിവികള്‍

ടെലിവിഷന്‍ രംഗത്ത് നവതരംഗം സൃഷ്ടിക്കാന്‍ തയാറെടുക്കുകയാണ് മുന്‍ നിര കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍.
സാംസങ്, സോണി, പാനസോണിക്, എല്‍ജി, ടിസിഎല്‍, വ്യൂ (Vu) തുടങ്ങിയ പേരെടുത്ത ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകള്‍ മാത്രമല്ല സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രമുഖരായ വണ്‍പ്ലസ്, ഷവോമി, റിയല്‍മേ, നോക്കിയ, മോട്ടോറോള തുടങ്ങിയ കമ്പനികളുടെയും സ്മാര്‍ട്ട് ടിവികള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇക്കൂട്ടത്തിലേക്കുള്ള പുത്തന്‍ ചുവടുവെയ്പ്പ് നടത്തിയ ടെക് കമ്പനിയാണ് ഒപ്പോ.സ്മാര്‍ട്ട്‌ഫോണുകളിലൂടെ വിപണി പിടിച്ച ഒപ്പോ സ്മാര്‍ട്ട് ടിവി S1, സ്മാര്‍ട്ട് ടിവി R1 എന്നിങ്ങനെ രണ്ട് പേരുകളിലാണ് തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം മോഡല്‍ ആയ ഇരു ടിവി മോഡലുകള്‍ക്കും 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, ഫ്ളോട്ടിങ് ഡിസൈന്‍, വീഡിയോ ചാറ്റിനായി പോപ്പ്-അപ്പ് ക്യാമറ എന്നിങ്ങനെ ഒരു പിടി മികച്ച ഫീച്ചറുകളോടെയാണ് രംഗത്തെത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് അടിസ്ഥാനമായ കളര്‍ഒഎസ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായാണ് ഒപ്പോ ടിവി പ്രവര്‍ത്തിക്കുന്നത്.65-ഇഞ്ച് സ്‌ക്രീനുള്ള ഒപ്പോ സ്മാര്‍ട്ട് ടിവി S1-ന് 7,999 യെന്‍ (ഏകദേശം 87,800 രൂപ) ആണ് വില. സ്മാര്‍ട്ട് ടിവി R1 രണ്ട് ഡിസ്‌പ്ലേ സൈസുകളില്‍ (55-ഇഞ്ച്, 65-ഇഞ്ച്) ലഭ്യമാണ്. 55 ഇഞ്ച് മോഡലിന് 3,299 യെന്നും (ഏകദേശം 36,200 രൂപ), 65 ഇഞ്ച് മോഡലിന് 4,299 യെന്നുമാണ് (ഏകദേശം 47,200 രൂപ) വില. ചൈനയില്‍ ആണ് ഒപ്പോ സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും താമസമില്ലാതെ ഇന്ത്യയടക്കമുള്ള മറ്റുള്ള വിപണികളില്‍ ഫോണ്‍ വില്പനക്കെത്തും.

വൈ-ഫൈ 6, ബ്ലൂടൂത്ത് വി5, ഡിജിറ്റല്‍ ഓഡിയോ (ഒപ്റ്റിക്കല്‍) ഔട്ട്പുട്ട്, ഇഥര്‍നെറ്റ്, മൂന്ന് എച്ച്ഡിഎംഐ 2.1, രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകള്‍ എന്നി കണക്ടിവിറ്റി ഓപ്ഷനുകളും ബ്ലൂടൂത്ത് റിമോട്ട് കണ്ട്രോളും ഓപ്പോയുടെ ബ്രീനോ വോയ്സ് അസിസ്റ്റും സ്മാര്‍ട്ട് ടിവി R1-യിലുമുണ്ട്.
വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, എവി ഇന്‍പുട്ട്, ഡിജിറ്റല്‍ ഓഡിയോ (ഒപ്റ്റിക്കല്‍) ഔട്ട്പുട്ട്, ഇഥര്‍നെറ്റ്, ഒഉങക 2.0, രണ്ട് ഒഉങക 2.1, രണ്ട് യുഎസ്ബി 3.0 എന്നിവ ഉള്‍പ്പെടുന്നതാണ് ഒപ്പോ സ്മാര്‍ട്ട് ടിവി ട1ലെ കണക്ടിവിറ്റി ഓപ്ഷനുകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close