പോര്‍വിളികളെ ഭയമില്ല.. പോരാടാന്‍ സുസജ്ജരാണ് ഇന്ത്യന്‍

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയാണ് സിയാച്ചിന്‍ മലനിരകള്‍. സമുദ്ര നിരപ്പില്‍ നിന്ന് 50,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ താപനില ചില സമയങ്ങളില്‍ -60 ഡിഗ്രിവരെ ആകാറുണ്ട്. പര്‍വ്വത യുദ്ധങ്ങളില്‍ പ്രഗത്ഭരാണ് നമ്മുടെ സൈന്യം. ഇന്ത്യന്‍ പട്ടാളത്തിന്റെ പര്‍വ്വത യുദ്ധവീര്യത്തിനു മകുടോദാഹരണമായി ഈ ഇടത്തെ കണക്കാക്കാം. ജമ്മുകാശ്മീരിന്റെ വടക്കന്‍ അതിര്‍ത്തി മുതല്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗമായ അരുണാചല്‍ പ്രദേശ് വരെ നിരവധി സൈനികര്‍ അതിര്‍ത്തിയുടെ കാവലിനായുണ്ട്. മഞ്ഞുറഞ്ഞ താഴ്വരകളിലും വിശാലമായ തരിശുഭൂമികളിലും ഒരുപോലെ പോരാടാന്‍ സുസജ്ജരാണ് ഇന്ത്യന്‍ സൈന്യം. അതുകൊണ്ട് തന്നെ ഇന്നു ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുമ്പോള്‍ ഭയപ്പാടുകളില്ല.
ചൈനീസ് വിദഗ്ധനും മോഡേണ്‍ വേപ്പിനറി മാസികയുടെ മുതിര്‍ന്ന എഡിറ്ററുമായ ഹുവാന്‍ ഗുവോഷി തന്റെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നുണ്ട്.
‘നിലവില്‍ പീഠഭൂമിയിലും പര്‍വ്വതങ്ങളിലും ഒരുപോലെ യുദ്ധം ചെയ്യാന്‍ വിദഗ്ദ്ധരായ സൈന്യം യു.എസിന്റെയോ റക്ഷ്യയുടെയോ യൂറോപ്പിലെ മറ്റേതെങ്കിലും ശക്തി രാജ്യങ്ങളിലെയോ അല്ല. അത് ഇന്ത്യയിലെ സൈന്യമാണ്.’ 1970-കള്‍ മുതല്‍ ഇന്ത്യന്‍ സൈന്യം അംഗബലം കൂട്ടുകയും പര്‍വ്വതങ്ങളില്‍ പ്രത്യേക പരിശീലനം നേടുകയും ചെയ്യുന്നുണ്ട്. 50,000 അധികം സൈനികരെ ഉള്‍ക്കൊള്ളിച്ച് ഒരു പര്‍വ്വത അക്രമണ സേന രൂപികരിക്കാനും ഇന്ത്യയ്ക്കു പദ്ധതിയുണ്ട്. ഇന്ത്യന്‍ യുദ്ധമുന്നണി കൂടുതല്‍ സമയം പര്‍വ്വതങ്ങളില്‍ കഴിയുന്നതിനാല്‍ അവര്‍ അതില്‍ വിദഗ്ധരാണെന്നും ഹുവാന്‍ ഗുവോഷി അഭിപ്രായപ്പെടുന്നുണ്ട്.
12 ഡിവിഷനുകളിലായി 2,00,000 സൈനികരുള്ള ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വത സേനയാണ് ഇന്ത്യയുടേത്. പീഠഭൂമികള്‍, പര്‍വ്വതനിരകള്‍, താഴ്വരകള്‍ എന്നിവടങ്ങളിലായി ഇന്ത്യയ്ക്കു ധാരാളം സൈനിക, അര്‍ധ സൈനിക വിഭാഗങ്ങളുണ്ട്.
ചൈനയും പാക്കിസ്ഥാനും വേര്‍തിരിക്കുന്ന ഇന്ത്യന്‍ അതിര്‍ത്തി തുടര്‍ച്ചയായി അതിവേഗ കാറ്റുകളും ഹിമപാതങ്ങളും ഉണ്ടാകുന്ന ഇടമാണ്. ഈ കാലാവസ്ഥയിലും അതിഗംഭീരമായി നമ്മുടെ സൈന്യം നമ്മുടെ അതിര്‍ത്തി കാക്കുന്നുണ്ട്.
ഇന്ത്യന്‍ സൈന്യത്തിനു ജമ്മുകാശ്മീരിലെ ഗുല്മര്ഗിനടുത്ത് ഒരു ഹൈ ആള്‍റ്റിറ്റിയൂഡ് മൗണ്ടേയിന് വാര്‍ഫെയര്‍ സ്കൂളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സൈനികരെ വാര്‍ത്തെടുക്കുന്ന ഇടങ്ങളിലൊന്നാണിത്. പര്വ്വതയുദ്ധങ്ങളില് മികച്ച പരിശീലനം ഇവിടെ നിന്നു നല്‍കുന്നുണ്ട്. ഹിമാലയന്‍ അതിര്‍ത്തികളെ ഫലപ്രധമായി കാത്തു സൂക്ഷിക്കാനും അവിടുത്തെ പരിസ്ഥിതിയെ അറിഞ്ഞു പ്രവര്‍ത്തിക്കാനുമുള്ള ആത്മവിശ്വാസം ഇവിടെ പരിശീലനം ലഭിച്ച സൈനികര്‍ക്കുണ്ട്. അതുപോലെ തന്നെ ജമ്മുകാശ്മീരില്‍ സൈനികരെ പരിശീലിപ്പിക്കുന്നതിനായി കാര്‍ഗില്‍ ജില്ലയിലെ ദ്രാസ് സെക്ടറിലായി ഒരു കാര്‍ഗില്‍ ബാറ്റില്‍ സ്കൂളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും പര്‍വ്വത യുദ്ധത്തിനായി സൈനികരെ പരിശീലിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിനു മുമ്പില്‍ പതിറ്റാണ്ടുകളായി പാക്കിസ്ഥാന് പരാജയത്തിന്റെ രുചി അറിയുന്നതും ഇതിന്റെ ഫലമായാണ്.