കൊച്ചി:പോര്‍ഷെയുടെ സൂപ്പര്‍ താരം 911 കരേര എസ് സ്വന്തമാക്കി മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍. പോര്‍ഷയുടെ നിരയിലെ ഏറ്റവും സ്‌റ്റൈലിഷ് വാഹനം, കരേര എസിന്റെ പൈതണ്‍ ഗ്രീന്‍ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയത്. നിലവില്‍ ഈ നിറത്തില്‍ ഇന്ത്യയില്‍ ഒരണ്ണം മാത്രമേയുള്ളൂ. അത് ഫഹദിന് സ്വന്തം.ഏകദേശം 1.90 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില. ഫഹദും നസ്രിയയും ചേര്‍ന്നാണ് വാഹനം സ്വീകരിച്ചത്.2981 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 308 കീലോമീറ്ററാണ്.
നീളമേറിയ മുന്‍വശവും സ്റ്റൈലിഷ് ഹെഡ്ലൈറ്റുമാണ് മുഖഭാവത്തിന് അഴകേകുന്നതെങ്കില്‍, പരന്നൊഴുകുന്ന റിയര്‍ സ്‌ക്രീനും ബ്ലാക്ക് ടെയില്‍ ഗേറ്റ് ഗ്രില്ലും ആക്റ്റീവ് റിയര്‍ സ്പോയിലറും എല്‍.ഇ.ഡി ടെയില്‍ ലൈറ്റും എക്സ്ഹോസ്റ്റുമാണ് പിന്‍വശത്തെ സ്പോട്ടിയാക്കുന്നു.സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവും 911 കരേര എസിന്റെ പ്രത്യേകതയാണ്. സ്വയം കാലിബ്രേറ്റ് ചെയ്യുന്ന സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, എമര്‍ജന്‍സി ബ്രേക്കിങ്ങോടു കൂടിയ ബ്രേക്ക് അസിസ്റ്റ്, തെര്‍മല്‍ ഇമേജിങ്ങോടു കൂടിയ നൈറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയീസ് സിസ്റ്റം എന്നിവ ഇതില്‍ ചിലതാണ്.