KERALANEWS

പോലിസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്;ഉത്തരേന്ത്യ അല്ല കേരളം;വാഹന പരിശോധന നടത്താന്‍ പോലിസിനൊപ്പം സേവാഭാരതി പ്രവര്‍ത്തകരും

പാലക്കാട്: വാഹന പരിശോധന നടത്താന്‍ പൊലിസിനൊപ്പം സേവാഭാരതി പ്രവര്‍ത്തകരും. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ച പ്രവര്‍ത്തകര്‍ പോലിസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലിസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. സംഭവത്തിനെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധീഖ് പ്രതിഷേധവുമായി രംഗത്തെത്തി. പോലിസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് ടി.സിദ്ദീഖ് ആവശ്യപ്പെട്ടു. പോലിസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്നും സിദ്ധീഖ് കൂട്ടിച്ചേര്‍ത്തു.’ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനാപ്രവര്‍ത്തകര്‍ സാധാരണ വേഷം ധരിച്ചാണ് പൊലിസിനൊപ്പം നില്‍ക്കുന്നത്. എന്നാല്‍ പാലക്കാട് സേവാഭാരതി പ്രവര്‍ത്തകര്‍ കാവി നിറത്തിലുള്ള ടിഷര്‍ട്ട് ധരിച്ചാണ് പൊലിസിനൊപ്പം പരിശോധനയില്‍ പങ്കെടുക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close