INDIANEWS

പോലീസ് ഉദ്ദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ യശോമതി ഠാക്കൂറിന് കഠിന തടവും പിഴയും

മുംബൈ: പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച കേസില്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് മൂന്നുമാസം കഠിന തടവും പിഴയും. 15,500 രൂപയാണ് പിഴ. മഹാരാഷ്ട്രായിലെ വനിതാ – ശുശുവികസന മന്ത്രിയാണ് യശോമതിയ്ക്ക് അമരാവതി ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.എട്ടുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് എംഎല്‍എ ആയിരുന്നു യശോമതി.
യശോമതി സഞ്ചരിച്ച വാഹനം വണ്‍വേ തെറ്റിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞപ്പോഴായിരുന്നു ആക്രമണം. കോണ്‍സ്റ്റബിളിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്തുവെന്നാണ് കേസ്. കോസില്‍ യശോമതി ഠാക്കൂര്‍, അവരുടെ ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close