
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസിനെ വെട്ടിലാക്കി പൊലീസ് ക്ലബിലെ വിരുന്ന് വിവാദം. ആഗസ്റ്റ് 13ന് വൈകിട്ടാണ് സംഭവം നടന്നത്.ഗൃഹ പ്രവേശന ചടങ്ങിനോട് അനുബന്ധിച്ച് അസ്റ്റിറ്റന്റ് കമ്മീഷണറാണ് വിരുന്ന് സംഘടിപ്പിച്ചത്. പൊലീസ് ക്ലബില്‍ വെച്ച് നല്കിയ വിരുന്നില്‍ 52 ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിരുന്ന് പുറം ലോകം അറിഞ്ഞത്. എന്നാല്‍ വിവാദം അടിസ്ഥാന രഹിതമാണെന്നും ആഴ്ചയിലെ അവലോകന യോഗം മാത്രമാണ് പൊലീസ് ക്ലബില്‍ നടന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം.