KERALANEWS

പോളിംഗ് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ മൊബൈല്‍ റേഞ്ചില്ല, മലയോര മേഖലയില്‍ തെരെഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ദുരിതത്തില്‍

കുളത്തൂപ്പുഴ: കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാന്‍ മൊബൈല്‍ റേഞ്ച് തേടി അലയേണ്ട അവസ്ഥയില്‍. ഇക്കുറി വോട്ടിങ് ശതമാനവും നിലവാരവും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ജില്ല ആസ്ഥാനത്തേക്ക് നല്‍കേണ്ടത്. കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്ത് പശ്ചിമഘട്ട മലനിരകള്‍ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന കുളത്തൂപ്പുഴ വില്ലുമല ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ എത്തിയ ഉദ്യോഗസ്ഥരാണ് പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ വഴി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ മൊബൈല്‍ റേഞ്ച് തേടി നടക്കേണ്ടി വരുന്നത്. ഓരോ മണിക്കൂറിലും വോട്ടുനില അറിയിക്കാന്‍ സ്‌കൂളിന് മുന്നിലെ തുറസ്സായ സ്ഥലത്തേക്ക് പോകേണ്ടിവരുന്നു ഇവര്‍ക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close