INDIANEWS

പ്രണയത്തിനെതിരെയല്ല, വിദ്വേഷത്തിനെതിരെയാണ് നിയമനിര്‍മ്മാണം നടത്തേണ്ടതെന്ന് ഹിന്ദുത്വവാദികളോട് ആരാണ് പറയുക?” ശശി തരൂര്‍


ന്യൂഡല്‍ഹി: ലൗ ജിഹാദിന്റെ പേരില്‍ പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്ന മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ”പ്രണയത്തിനെതിരെയല്ല, വിദ്വേഷത്തിനെതിരെയാണ് നിയമനിര്‍മ്മാണം നടത്തേണ്ടതെന്ന് ഹിന്ദുത്വവാദികളോട് ആരാണ് പറയുക?” എന്ന് ശശി തരൂര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ ചോദിച്ചു. നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നതായുള്ള മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ അറിയിപ്പ് സംബന്ധിച്ച വാര്‍ത്തയും ശശി തരൂര്‍ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്നും വിവാഹലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിനതടവ് ലഭ്യമാക്കാനുള്ള വകുപ്പ് നിയമം അനുശാസിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കിയിരുന്നു.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ‘ലൗ ജിഹാദ്’ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പ്രധാനകുറ്റവാളിയോടൊപ്പം മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരേയും പ്രതിചേര്‍ക്കുന്ന വിധത്തിലായിരിക്കും നിയമം.ലൗ ജിഹാദിനെതിരെ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നതായി കര്‍ണാടക, ഹരിയാന സര്‍ക്കാരുകള്‍ വ്യക്തമാക്കി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നിയമം നടപ്പാക്കാനൊരുങ്ങുന്നത്.ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മ്മാണം കര്‍ണാടകയില്‍ അധികം താമസിയാതെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നവംബര്‍ ആറിന് പ്രഖ്യാപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close