KERALANEWSTop News

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ പെട്രോളുമായി പതിനെട്ടു വയസ്സുകാരന്‍; അക്രമം പെണ്‍കുട്ടിയെ തനിക്കൊപ്പം ഇറക്കിവിടണം എന്നാവശ്യപ്പെട്ട്; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: അയിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ പെട്രോളുമായി പതിനെട്ടു വയസ്സുകാരന്‍. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ലഹരിക്കടിമയായ നൗഫല്‍ ഏറെക്കാലമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നൗഫലിനെ താക്കീത് ചെയ്തു.

ഉത്ര വധക്കേസ്: അപൂർവങ്ങളിൽ അപൂർവമായ കേസ്; സൂരജിനെതിരെ ശാസ്ത്രീയ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻറെ അന്തിമ ഘട്ട വാദം തുടങ്ങി; കുടുംബം ഒന്നാകെ പ്രതികള്‍

സുഹൃത്തിന്റെ പക്കല്‍നിന്ന് പെണ്‍കുട്ടിയുടെ നമ്പര്‍ കൈക്കലാക്കിയ നൗഫല്‍ വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് അര്‍ധരാത്രി വീട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ ചെമ്മരുതിയിലുള്ള വീട്ടിലെത്തിയ തൊടുവേ പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ആണ് അറസ്റ്റിലായത്. അര്‍ധരാത്രി വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ പ്രതി, ജനല്‍ ചില്ലുകള്‍ പൊട്ടിക്കുകയും പെട്രോള്‍ കുപ്പി കാണിച്ച് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

മൂന്നാം ഘട്ട പരീക്ഷണവും വിജയിച്ച് കൊവാക്‌സിന്‍; ഡെൽറ്റ വകഭേദത്തിനെതിരെ വാക്സീൻ 65% ഫലപ്രദമെന്ന് കമ്പനി; മൂന്നാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് ഭാരത് ബയോടെക്

പെണ്‍കുട്ടിയെ തനിക്കൊപ്പം ഇറക്കിവിടണം എന്നാവശ്യപ്പെട്ടാണ് പ്രതി അക്രമം അഴിച്ചുവിട്ടത്. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് നൗഫല്‍ ഭീഷണിമുഴക്കിയെങ്കിലും പൊലീസ് അനുനയത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close