KERALANEWSTrending

പ്രതികളിലൊരാൾ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകൻ; പട്ടാമ്പിയിലെ ലോഡ്ജിൽ വെച്ച് പെൺകുട്ടിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ചു; പൊലീസ് അന്വേഷിക്കുന്ന ലഹരി മാഫിയ സംഘത്തിനും രാഷ്ട്രീയ ബന്ധമെന്ന് സൂചന

പെൺകുട്ടികൾ ഓരോ ദിവസം കഴിയുമ്പോഴും നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വർധിച്ചു വരികയാണ്.ലൈം​ഗികാതിക്രമങ്ങൾക്ക് യാതൊരു കുറവും ഉണ്ടാകാതിരിക്കുന്ന സാഹചര്യത്തിൽ തൃത്താല കറുപത്തൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രണ്ട് സിഐമാരടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. പൊലീസ് അന്വേഷിക്കുന്ന ലഹരി മാഫിയ സംഘത്തിന് ഉന്നത രാഷ്ട്രീയ ബന്ധമെന്നും സൂചനയുണ്ട്.

പെൺകുട്ടിയുടെ ഉമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അറസ്റ്റിലായവർക്ക് പുറമെ ആറു പേരുടെ പേരുകളും ഉണ്ടായിരുന്നു. ഇവർ പട്ടാമ്പിയിലെ ലോഡ്ജിൽ വെച്ച് പെൺകുട്ടിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രതികളിലൊരാൾ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് പൊലീസ് നൽകുന്ന സൂചന.

കഴിഞ്ഞ മാസം എട്ടാം തിയതി ഈ സംഘത്തെ ഹോട്ടലിൽ നിന്ന് പിടികൂടിയ ശേഷം ഈ സംഘത്തെ വിട്ടയക്കാൻ പൊലീസിനു മുന്നിൽ സമ്മർദ്ദം ഉണ്ടായതായി പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. റിമാൻഡിലുള്ള മുഹമ്മദുണ്ണി, അഭിലാഷ്, നൗഫൽ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close