INDIA

പ്രതിദിന രോഗബാധ 70,000ല്‍; മരണസംഖ്യ 65,000 പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് രോഗബാധ 36,91,167 ആയി ഉയര്‍ന്നു. 36,91,167 കൊവിഡ് കേസുകളാണ് രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്നലെ മാത്രം 819 പേര്‍ക്കാണ് കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായത്. ഇതോടെ, രാജ്യത്ത് ആകെ മരണസംഖ്യ 65,288 ആയി. നിലവില്‍ 7,85,996 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 28,39,883 പേര്‍ കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

Tags
Show More

Related Articles

Back to top button
Close