INDIATrending

പ്രതിദിന രോഗികളുടെ എണ്ണം 70,000ലേക്ക്

ന്യൂഡല്‍ഹി: പ്രതിദിന രോഗികളുടെ എണ്ണം 70,000ലേക്ക്. 24 മണിക്കൂറിനിടെ 69,652 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം ഇത്രയുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യം.ഈ സമയത്ത് 977 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 28ലക്ഷം കടന്നു. 28,36,926 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 6,86,395 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 20,96,665 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മരണസംഖ്യ 53,000 കടന്നു. ഇതുവരെ 53,866 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ബുധനാഴ്ച 13,165 പേര്‍ക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,28,642 ആയി വര്‍ധിച്ചു. പുതുതായി 346 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 21,033 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.4,46,881 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായി. ബുധനാഴ്ച മാത്രം 9,011 പേര്‍ രോഗമുക്തി നേടി. 1,60,413 സജീവകേസുകളാണ് ഉള്ളത്.

Tags
Show More

Related Articles

Back to top button
Close