പ്രതിപക്ഷത്തിനെതിരേ രഹസ്യ ആയുധങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: അവിശ്വാസ പ്രമേയം നിയമസഭയില്‍ പാസാകില്ലെന്ന് ഉറപ്പുളള പ്പോഴും പ്രതിപക്ഷം അതിനു മുതിരുന്നത് സ്വര്‍ണ്ണക്കടത്തു പ്രശ്നത്തിലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ബന്ധം തന്നെയാണ്. ഇതിലൂടെ സര്‍ക്കാരിനെ അഴിമതി ആരോപണത്തിന്റെ മുള്‍മുനയില്‍ നിറുത്താം എന്ന കരുതുന്ന പ്രതിപക്ഷത്തിന്, അപ്രതീക്ഷിതമായി ചില പുതിയ ആരോപണങ്ങളും അഴിമതി വിരുദ്ധ നടപടികളുമാണ് ഭരണപക്ഷം കൈയില്‍ കരുതിയിരിക്കുന്നത്. ഇതിന്റെ സൂചനകളാണ് മന്ത്രി എ കെ ബാലന്റെ രാവിലത്തെ പ്രതികരണമായ ആരാണ് നാറാന്‍ പോകുന്നതെന്ന പ്രതികരണത്തിലൂടെ വെളിവാകുന്നത്. ഇതോടെ നിയമസഭാ വാഗ്വാദനങ്ങള്ക്ക് വേദിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ബിജെപി അംഗം ഒ രാജഗോപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിമര്‍ശനങ്ങളുടെ കുന്തമുന നീളുക മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഒമ്പതു മണിക്ക് ധനകാര്യബില്‍ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചര്‍ച്ച. വി ഡി സതീശന് അവതരിപ്പിക്കുന്ന പ്രമേയത്തിന്മേല് അഞ്ച് മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.