KERALANEWS

പ്രതിപക്ഷ സമരങ്ങള്‍ വൈറസ് വ്യാപിക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 ശതമാനം ആക്ടീവ് കേസുകള്‍ ഇപ്പോള്‍ ഉള്ളത് തിരുവനന്തപുരത്താണ്. മരണങ്ങളുടെ കണക്കിലും ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്ത 175 മരണവും തിരുവന്തപുരത്താണ്. ആകെ മരണത്തിന്റെ 32 ശതമാനം വരുമിത്.

കൊവിഡ് സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന സമരങ്ങള്‍ നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും ഗൗരവത്തോടെ പരിഗണിക്കുന്നില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കലാണ് കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ മാര്‍ഗം. എന്നാല്‍ സമരങ്ങളിലൂടെ വൈറസിന് അവസരമൊരുക്കിക്കൊടുക്കുകയാണ്. പ്രതിരോധിക്കുന്ന പൊലീസുകാര്‍ക്ക് അടക്കം കൊവിഡ് ബാധിക്കുന്നുണ്ട്. 101 പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചു. ഡിവൈഎസ്പി, ഇന്‍സ്പെക്ടര്‍, 71 സിവില്‍ പൊലീസുകാര്‍ അടക്കമുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 412 കേസുകളുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 3007 പേരാണ് ഇന്ന് രോഗവിമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close